വമ്പന്‍ പ്രഖ്യാപനവുമായി മമ്മൂട്ടി കമ്പനി നാളെ രാവിലെ എത്തും.!

മമ്മൂട്ടി തന്നെയാണ് തന്‍റെ സോഷ്യല്‍‌ മീഡിയ അക്കൌണ്ടിലൂടെ ഈ കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ മറ്റുവിവരങ്ങള്‍ ഒന്നും ലഭ്യമല്ല. 

mammootty kampany announce fifth production mammootty vvk

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയാണ് മമ്മൂട്ടി കമ്പനി. ചുരുങ്ങിയ സമയത്തിനുള്ളില്‍ എണ്ണം പറഞ്ഞ മലയാള സിനിമകളിലൂടെ മലയാളിക്ക് വളരെ സുപരിചിതമായിരിക്കുകയാണ് മമ്മൂട്ടി കമ്പനി. അടുത്തകാലത്തായി ബോക്സോഫീസിലും നിരൂപക പ്രശംസയിലും ഒരു പോലെ മുന്നിട്ട് നിന്ന ചിത്രങ്ങള്‍ മമ്മൂട്ടി കമ്പനി നിര്‍മ്മിച്ചിട്ടുണ്ട്.

ഇപ്പോള്‍ മമ്മൂട്ടി കമ്പനിയുടെ പുതിയ അറിയിപ്പാണ് എത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്‍റെ പ്രഖ്യാപനം ഒക്ടോബര്‍ 24 രാവിലെ 8 മണിക്ക് ഉണ്ടാകും. മമ്മൂട്ടി തന്നെയാണ് തന്‍റെ സോഷ്യല്‍‌ മീഡിയ അക്കൌണ്ടിലൂടെ ഈ കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ മറ്റുവിവരങ്ങള്‍ ഒന്നും ലഭ്യമല്ല. 

2021ലാണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൌസ് സ്ഥാപിച്ചത്. റോഷാക് (2022), നൻപകൽ നേരത്ത് മയക്കം (2022), കണ്ണൂര്‍ സ്ക്വാഡ്, റിലീസാകാനിരിക്കുന്ന കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. ഇതില്‍ കണ്ണൂര്‍ സ്ക്വാഡ് മമ്മൂട്ടിയുടെ കരിയറിലെ തന്നെ വലിയ ബോക്സോഫീസ് വിജയങ്ങളില്‍ ഒന്നാണ്. 

ലിയോ റിലീസിനിടയിലും 130ൽ അധികം സ്ക്രീനുകളിൽ ആണ് കണ്ണൂർ സ്ക്വാഡ് നാലാം വാരത്തിൽ പ്രദർശിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം പത്തോളം തിയറ്ററുകളിലാണ് കണ്ണൂർ സ്ക്വാഡ് പ്രദർശിപ്പിക്കുന്നത്. തിയറ്റർ ലിസ്റ്റ് പുറത്തുവിട്ടു കൊണ്ട് പുതിയ പോസ്റ്ററും അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്. 

റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 75 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് കണ്ണൂർ സ്ക്വാഡ്. നാലാം വാരം പൂജ ഹോളിഡേയ്സില്‍ മികച്ച കളക്ഷൻ ചിത്രത്തിന് നേടാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. 

ബോളിവുഡില്‍ നിന്നും വീണ്ടും ബോംബ് ടൈഗർ ഷെറോഫ് വകയോ; ഗണപതിന്‍റെ ബോക്സോഫീസ് അവസ്ഥ.!

ലിയോ തകര്‍ത്തോടുന്നു: മീശ രാജേന്ദ്രന്‍റെ മീശ പോകുമോ, തമിഴകത്ത് ചൂടേറിയ ചര്‍ച്ച

Latest Videos
Follow Us:
Download App:
  • android
  • ios