ഞെട്ടിക്കാൻ മമ്മൂട്ടിയും വിനായകനും; ജിതിൻ കെ ജോസ് ചിത്രത്തിന് ആരംഭം
മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിര്‍മ്മാണ സംരംഭം.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ സിനിമയ്ക്ക് തുടക്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിൽ വിനായകനും പ്രധാന വേഷത്തിൽ എത്തും. ജിതിൻ കെ ജോസ് ആണ് സംവിധാനം. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് നടന്നു. ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ സഹരചയിതാവ് ആയിരുന്നു ജിതിൻ കെ ജോസ്.
ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുകയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങളോ സൂചനകളോ ഇതുവരെ വന്നിട്ടില്ല. എന്തായാലും വിനായകന്‍- മമ്മൂട്ടി കോമ്പോ വലിയൊരു പ്രതീക്ഷയാണ് സിനിമാസ്വാദകര്‍ക്ക് നല്‍കിയിരിക്കുന്നത്. നാഗര്‍ കോവിലിലാണ് ഷൂട്ടിങ്ങിന് തുടക്കമാകുന്നതെന്നാണ് വിവരം.
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇതിനോടകം റിലീസ് ചെയ്ത സിനിമകൾ. ഗൗതം വാസുദേവ് മേനോൻ ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. സുരേഷ് ഗോപി നായകനായി എത്തുന്നൊരു സിനിമ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്നുണ്ട്. ഇക്കാര്യം നേരത്തെ സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ടര്‍ബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ ആദ്യ ആക്ഷന്‍ ചിത്രം കൂടിയായ ടര്‍ബോ അറബിയിലും മൊഴിമാറ്റം ചെയ്തിരുന്നു. രാജ് ബി ഷെട്ടി പ്രതിനായക വേഷത്തില്‍ എത്തിയ ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ബസൂക്കയാണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡിനോ ഡെന്നിസ് ആണ്. ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ബസൂക്ക ഉടന്‍ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം.
വിജയ്ക്ക് ഒപ്പം ആടിത്തകർത്ത് തൃഷ; ഏവരും കാത്തിരുന്ന 'ഗോട്ടി'ലെ ആ ഗാനം ഇതാ..
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..