കൊല്ലത്ത് കലോത്സവ വേദിയില്‍ എത്തുന്ന മമ്മൂട്ടിക്ക് സമ്മാനിക്കുക 'സര്‍പ്രൈസ് പ്രതിമ'.!

മൂന്ന് ദിവസം കൊണ്ടാണ് ശില്‍പ്പം തയ്യാറാക്കിയത്. ആദ്യം കളിമണ്ണില്‍ 16 ഇഞ്ച് ഉയരത്തില്‍ മമ്മൂട്ടിയുടെ രൂപമുണ്ടാക്കി 

Mammootty is set to receive a statue of his character CM from the Kollam School Kalolsavam closing ceremony vvk

കൊല്ലം: കേരളത്തിന്‍റെ സ്കൂള്‍ കലോത്സവം കൊല്ലത്ത് ഇന്ന് സമാപിക്കുകയാണ്. സമാപന വേദിയില്‍ മുഖ്യാതിഥിയായി എത്തുന്ന മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. മമ്മൂട്ടി സമ്മാന വിതരണം നടത്തും. സമാപന വേദിയില്‍ മമ്മൂട്ടിക്ക് സമ്മാനിക്കുക  'വെള്ളിത്തിരയിലെ മുഖ്യമന്ത്രി'യുടെ പ്രതിമയായിരിക്കും. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലെ മുഖ്യമന്ത്രിയായ കടയ്ക്കല്‍ ചന്ദ്രന്‍റെ രൂപത്തിലുള്ള പ്രതിമയാണ് മമ്മൂട്ടിക്ക് സമ്മാനിക്കുക.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ശില്‍പ്പി ഉണ്ണി കാനായി ആണ് പ്രതിമ തയ്യാറാക്കിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരിട്ട് വിളിച്ചാണ് ഉണ്ണിയോട് ശില്‍പ്പം തയ്യാറാക്കാന്‍ അഭ്യര്‍ത്ഥിച്ചത്. മമ്മൂട്ടിയുടെ ഒരു സിനിമ ക്യാരക്ടര്‍ വേണം എന്ന ആലോചനയിലാണ് അദ്ദേഹം മുഖ്യമന്ത്രിയായി അഭിനയിച്ച വണ്‍ തിരഞ്ഞെടുത്തത്. 

മൂന്ന് ദിവസം കൊണ്ടാണ് ശില്‍പ്പം തയ്യാറാക്കിയത്. ആദ്യം കളിമണ്ണില്‍ 16 ഇഞ്ച് ഉയരത്തില്‍ മമ്മൂട്ടിയുടെ രൂപമുണ്ടാക്കി പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് മോള്‍ഡ് എടുത്തു. ഗ്ലാസ്സ് മെറ്റലിലേക്ക് കാസ്റ്റ് ചെയ്ത് വെങ്കല നിറം പൂശിയാണ് ശില്‍പ്പം തയ്യാറാക്കിയത്. കൊല്ലത്ത് നടക്കുന്ന 62മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സമാപന വേദിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മമ്മൂട്ടിക്ക് ശില്‍പ്പം സമ്മാനിക്കും. 

സംസ്ഥാന ലളിത കലാ അക്കാദമി അംഗമാണ് ശില്‍പി ഉണ്ണി കാനായി. തിരുവനന്തപുരത്തെ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ അടക്കം അനേകം ശില്‍പ്പങ്ങള്‍ കേരളത്തില്‍ എമ്പാടും ചെയ്തിട്ടുണ്ട്. 

2021 മാര്‍ച്ച് 24ന് റിലീസായ മമ്മൂട്ടി ചിത്രമാണ് വണ്‍. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയെയാണ് അതില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്തത്. ബോബി- സഞ്‍ജയ് തിരക്കഥ എഴുതിയിരുന്നത്.

'മകൻ ആത്മജയുമായി ദുബായിലെ ഞങ്ങളുടെ ഒരു ദിവസം',വിജയിയുടെയും ദേവികയുടെയും സന്തോഷം.! 

81 മത് ഗോള്‍ഡന്‍ ഗ്ലോബ്: സംവിധായകന്‍, മികച്ച ചിത്രം മികച്ച നടന്‍; അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപ്പൺഹൈമർ

Latest Videos
Follow Us:
Download App:
  • android
  • ios