ആരാണ് ആ ഫോട്ടോയിലുള്ളത്, ഉത്തരം പറയാനാകാതെ മഞ്‍ജു, കുറുമ്പ് കാട്ടി മറുപടിയുമായി മമ്മൂട്ടി

കുഞ്ചാക്കോ ബോബനും വേദിയില്‍ ഉണ്ടായിരുന്നു.

 

Mammootty identifies dancer in photo Ramesh Pisharody Manju Warrier Anand TV Award hrk

മമ്മൂട്ടിക്ക് ആദരവായിട്ടായിരുന്നു ആനന്ദ് ടിവി അവാര്‍ഡ് ഇത്തവണ സംഘടിപ്പിച്ചത്. വളരെ രസകരമായ നിമിഷങ്ങളായിരുന്നു ഷോയിലുണ്ടായിരുന്നത്. കൗണ്ടറുകളുമായും ഓര്‍മകളുമായും മമ്മൂട്ടി നിറഞ്ഞുനിന്നു. നടി മഞ്‍ജു വാര്യരെ ഒരു ഫോട്ടോ കാണിച്ച് അത് തിരിച്ചറിയാനാകുമോ എന്ന് രമേഷ് പിഷാരടി ചോദിച്ചപ്പോഴും മറുപടിയായി എത്തിയത് മമ്മൂട്ടിയായിരുന്നു.

വേദിയിലെത്തിയ മഞ്ജു വാര്യരോട് പാടാൻ ആവശ്യപ്പെടുകയായിരുന്നു അവതാരക. എന്നാല്‍ ഒരു ചോദ്യത്തിന് മറുപടി പറഞ്ഞാല്‍ പാട്ട് പാടുന്നതില്‍ നിന്ന് ഒഴിവാക്കാമെന്ന് രമേഷ് പിഷാരടി വ്യക്തമാക്കി. തുടര്‍ന്ന് വേദിയിലെ സ്‍ക്രീനില്‍ ഒരു ഫോട്ടോ കാണിച്ചു. ഏതോ ഒരു കുട്ടിയുടെ ഡാൻസിന്റെ ഫോട്ടോയായിരുന്നു അത്. മഞ്‍ജു വാര്യരോട് ആത്മബന്ധമുള്ളതും ആളാണെന്നും സിനമയിലുള്ള ഒരാളാണെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. സദസ്സില്‍ നിന്നുള്ളവര്‍ പറഞ്ഞത് ഭാവനയെന്നായിരുന്നു. അതുകേട്ട് മഞ്‍ജു വാര്യരും അങ്ങനെ തന്നെ മറുപടി നല്‍കി. ഓ എല്ലാവര്‍ക്കും മനസിലായല്ലോയെന്ന് പറഞ്ഞ രമേഷ് പിഷാരടി പിന്നീട് അത് ഭാവന അല്ലെന്ന് വ്യക്തമാക്കി തമാശ കാട്ടി.  കുഞ്ചാക്കോ ബോബനും മമ്മൂക്കയ്‍ക്കും ആലോചിക്കാമെന്നും രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു. ഒടുവില്‍ മമ്മൂട്ടി സ്റ്റേജിന് സമീപത്തേയ്‍ക്ക് വന്ന് രമേഷ് പിഷാരടി നല്‍കിയ മൈക്കിലൂടെ കുറുമ്പോടെ ശബ്‍ദം താഴ്‍ത്തി രഹസ്യമെന്നോണം ഉത്തരം പറഞ്ഞു. കുഞ്ചാക്കോ ബോബൻ എന്നായിരുന്നു ഉത്തരം.

മികച്ച നടനുള്ള പുരസ്‍കാരം ചാക്കോച്ചനായിരുന്നു. കുഞ്ചാക്കോ ബോബന് അവാര്‍ഡ് 'ന്നാ താൻ കേസ് കൊടി'ലെ പ്രകടനത്തിനായിരുന്നു. 'കൊഴുമ്മല്‍ രാജീവൻ' എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ചാക്കോച്ചനെത്തിയത്. ചാക്കോച്ചന്റെ ഒരു വേറിട്ട വേഷമായിരുന്നു ഇത്.

കുഞ്ചാക്കോ ബോബൻ തന്റെ ഹിറ്റ് ചിത്രത്തിലെ ഡാൻസും ചെയ്‍തു. 'ദേവദൂതര്‍ പാടി' എന്ന ഗാനത്തിന് ചിത്രത്തില്‍ ചെയ്‍തതില്‍ നിന്ന് വ്യത്യസ്‍തമായിട്ടായിരുന്നു വേദിയില്‍ ഇത്തവണ കുഞ്ചാക്കോ ബോബൻ ചുവടുവെച്ചത്. ഇത് ഒരു വെസ്റ്റേണ്‍ ഡാൻസായെന്ന് പറഞ്ഞ് പിഷാരടി ചിരിപ്പിച്ചു. ചാക്കോച്ചനൊപ്പം മമ്മൂട്ടിയും ചുവടുകള്‍ വെച്ചിരുന്നു.

Read More: കുഞ്ചാക്കോ ബോബൻ ചിത്രം 'പദ്‍മിനി'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios