Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയുടെ ഹിറ്റിന്റെ ബജറ്റ് 23 കോടി, ടര്‍ബോ ശരിക്കും നേടിയതിന്റെ കണക്കുകള്‍, തിയറ്ററുകളില്‍ ഇനി അറബിയില്‍

ടര്‍ബോ അറബിക്കിന്റെ റിലീസ് പ്രഖ്യാപിച്ചു.

Mammootty hit Turbo Arabic film release announcement hrk
Author
First Published Jul 27, 2024, 3:32 PM IST | Last Updated Jul 27, 2024, 3:32 PM IST

മമ്മൂട്ടി നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതാണ് ടര്‍ബോ. ടര്‍ബോയുടെ ബജറ്റ് ഏകദേശം 23.5 കോടി രൂപയായിരുന്നു മമ്മൂട്ടിയുടെ പ്രതിഫലം ഉള്‍പ്പെടുത്താതെയുള്ളത്. മമ്മൂട്ടിയുടെ ടര്‍ബോ ആഗോളതലത്തില്‍ 70 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നായിരുന്നു പുറത്തുവിട്ട റിപ്പോര്‍ട്ടും. ടര്‍ബോയുടെ അറബിക് പതിപ്പ് ഗള്‍ഫിലടക്കമുള്ള തിയറ്ററുകളില്‍ ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ 2024ല്‍ മലയാളത്തിന്റെ റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മമ്മൂട്ടിയുടെ ടര്‍ബോ റിലീസിന് ആറ് കോടി രൂപയിലധികം നേടിയാണ് 2024ല്‍ ഒന്നാമതെത്തിയിരുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ രണ്ടാം സ്ഥാനത്തായി.

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്.  സംവിധാനം വൈശാഖാണ് നിര്‍വഹിച്ചിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.

ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് 'ടർബോ'യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്‍ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

Read More: അന്ന് വൻ ഫ്ലോപ്, വീണ്ടുമെത്തിയപ്പോള്‍ തിയറ്ററുകള്‍ നിറച്ച് ദേവദൂതൻ, റിലീസിന് നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios