കല്ല്യാണം മുടങ്ങിയോ, 'സിദ്ധാർത്ഥി'നെ നാണംകെടുത്തിയോ?', സീരിയല്‍ റിവ്യു

പ്രേക്ഷകര്‍ കാത്തിരിക്കുന്നത് 'സച്ചിനും' 'ശീതളും' വിവാഹിതരാകാന്‍ വേണ്ടിയാണ്.

Malayalam popular television hit serial Kudumbavilakku review hrk

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹിറ്റ് സീരിയല്‍ 'കുടുംബവിളക്ക്' പ്രേക്ഷകര്‍ കാത്തിരിക്കുന്നത് 'സച്ചിനും' 'ശീതളും' വിവാഹിതരാകാന്‍ വേണ്ടിയാണ്. പണ്ട് കാണിച്ചുകൂട്ടി പ്രശ്‌നങ്ങള്‍ക്കെല്ലാം 'സച്ചിന്‍' ശരിക്ക് പെടുന്നത് ഇപ്പോഴാണെന്നുവേണം പറയാന്‍. മെഡിക്കല്‍ കൊളേജിലെ പഠനകാലത്താണ് 'സച്ചിന്‍' ചില മയക്കുമരുന്ന് കൂട്ടുകെട്ടില്‍ പെടുന്നത്. അന്ന് നടന്ന വലിയൊരു കേസില്‍നിന്നും 'സച്ചിന്‍' ഊരിപ്പോയെങ്കിലും കൂടെയുണ്ടായിരുന്ന കുറച്ചുപേര്‍ അന്ന് അഴിക്കുള്ളില്‍ ആകുകയായിരുന്നു. അന്നത്തെ ആ ഭയം 'സച്ചി'നെ ശേഷം നല്ല വഴിയിലേക്കാണ് നയിച്ചത്. പഠനം കഴിഞ്ഞ് ഹോസ്പിറ്റലില്‍ ജോലിക്ക് കയറിയ 'സച്ചിന്‍', കൊളേജ് പ്രണയിനിയായ 'ശീതളി'നെ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ അതിനിടെയാണ് പണ്ട് ജയിലില്‍ അകപ്പെട്ടുപോയ സുഹൃത്തുക്കള്‍ പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ അവര്‍ അറിയുന്നത് 'സച്ചിന്‍' ജോലിയും സമ്പാദിച്ച്, വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ്. അങ്ങനെ അവന്‍ മാത്രം രക്ഷപ്പെടേണ്ട എന്ന ചിന്തയിലാണ് കൂട്ടുകാര്‍. അവര്‍ ആവശ്യപ്പെടുന്നത് 'സച്ചിന്‍' ജോലിയെടുക്കുന്ന ആശുപത്രി കേന്ദ്രീകരിച്ച് ചില്ലറ മയക്കുമരുന്ന് ഇടപാടുകള്‍ നടത്താന്‍ 'സച്ചിന്‍' സഹായിക്കണം എന്നാണ്.

'സച്ചിനും' 'ശീതളും' തങ്ങളുടെ പ്ലാനിന് സഹായകരമാകുന്നില്ല എന്ന് മനസ്സിലാക്കുന്ന സംഘം ചെയ്യുന്നത്, 'സച്ചിനെ' പരമാവധി ഉപദ്രവിക്കാനുള്ള തയ്യാറെടുപ്പാണ്. വിവാഹം മുടക്കാനുള്ള പ്ലാനിലാണ് സംഘമുള്ളത്. അതുതന്നെയാണ് അടുത്തെത്തിക്കഴിഞ്ഞ വിവാഹത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആശങ്കകളും. വിവാഹ റിസപ്ഷനിടെ 'സച്ചിന്റെ' മുറിയിലേക്ക് സംഘം എന്തോ ഒരു പൊതി എത്തിക്കുന്നുണ്ട്. ശേഷം സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുന്നത്, 'സച്ചിന്‍' ആശുപത്രിയുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നു എന്നാണ്. പൊലീസ് സച്ചിന്റെ വീട്ടിലെത്തി പൊതി കണ്ടെടുക്കുന്നുണ്ട്. വിവാഹം ആകെ കുളമാകുമല്ലോ എന്നാണ് സച്ചിന്റെ അമ്മ കരുതുന്നത്. റിസപ്ഷന്‍ നടക്കുന്നയിടത്തുനിന്നും 'സച്ചിനെ' പിടിക്കാന്‍ ഏതായാലും പൊലീസ് മിനക്കെടുന്നില്ല. അത് 'സുമിത്ര'യും മറ്റും പൊലീസുമായുള്ള അടുപ്പത്തിന്റെ കാരണമാണെന്നും പരമ്പരയില്‍ കാണിക്കുന്നുണ്ട്.

അതിനിടെ റിസപ്ഷന്‍ കേമമായി നടക്കുകയാണ്. എല്ലാത്തിനും മുന്നില്‍ 'രോഹിത്താ'ണ്. 'സിദ്ധാര്‍ത്ഥിനെ'യാകട്ടെ ആ ഭാഗത്തൊന്നും കാണുന്നുമില്ല. എന്നാല്‍ 'വേദിക' വിവാഹവേദിയുടെ മുന്നിലുണ്ടെങ്കിലും എന്താണ് 'സിദ്ധാര്‍ത്ഥ്' എത്താത്തത് എന്നാണ് എല്ലാവരും തിരക്കിയിരുന്നത്. അവസാന നിമിഷമാണ് 'സിദ്ധു' പന്തലിലേക്കെത്തുന്നത്. എന്നാല്‍ എല്ലാവരുടെയടുത്തുനിന്നും അവഹേളമാണ് 'സിദ്ധാര്‍ത്ഥി'ന്. സിദ്ധാര്‍ഥ് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.

അതെല്ലാം അനുഭവിച്ച് മാറിയിരിക്കുന്ന 'സിദ്ധാര്‍ത്ഥി'നെയാണ് സീരിയലിന്റെ പുതിയ എപ്പിസോഡില്‍ കാണാവുന്നത്. 'സിദ്ധാര്‍ത്ഥ്' ഇങ്ങനെയിരുന്നാല്‍ ശരിയാകില്ലെന്നും, അങ്ങോട്ട് വന്ന് എല്ലാറ്റിനും പങ്കെടുക്കണമെന്നും സഹോദരി 'ശരണ്യ'യും, അമ്മ 'സരസ്വതി'യും പറയുന്നുണ്ട്. താന്‍ അങ്ങോട്ട് വന്നില്ലെങ്കില്‍ കാര്യങ്ങളെല്ലാം മറ്റാരെങ്കിലും ഏറ്റെടുക്കും എന്ന് അവര്‍ പറയുമ്പോള്‍, പിന്നെ ഇപ്പോഴെന്താണ് സംഭവിക്കുന്നതെന്നാണ് 'വേദിക' ചോദിക്കുന്നത്. ഇത്രനേരം ഇങ്ങോട്ടേക്ക് പൊലീസ് വരാത്തതുപോലെ, ഇനിയും കാര്യങ്ങള്‍ മുന്നോട്ട് പോകുമോ, അതോ സംഗതി എല്ലാം കുളമാകുമോ എന്നതാണ് പ്രേക്ഷകരുടെ ആകാംക്ഷ.

Read More: 'ബിഗ് ബോസ് ടോപ് ഫൈവില്‍ ആരൊക്കെ?', നിങ്ങള്‍ക്കും മിഥുന്റെ അഭിപ്രായമാണോ?

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

Latest Videos
Follow Us:
Download App:
  • android
  • ios