അടപടലംപെട്ട് 'ശിവാഞ്ജലി', 'സാന്ത്വനം' റിവ്യു

എന്നാല്‍ 'അഞ്ജലി'യുടെ വീട് പണയപ്പെടുത്തി എങ്ങനെയെങ്കിലും, ഒരു എട്ട് ലക്ഷം എടുത്തുതരാന്‍ പറ്റുമോയെന്നും 'ബാലന്‍' ചോദിക്കുന്നു.

Malayalam Popular hit television serial Santhwanam review hrk

പ്രേക്ഷകരുടെ പ്രിയ പരമ്പര അത്യന്തം കലുഷിതമായാണ് മുന്നോട്ട് പോകുന്നത്. കടക്കെണിയിലേക്കാണോ 'സാന്ത്വനം' വീട് പോകുന്നതെന്നാണ് സീരിയല്‍ ക്ഷ്രേകരുടെ സംശയം. 'ശിവനും' 'അഞ്ജലി'യും ഇരുപത്തിയെട്ട് ലക്ഷം കടം വാങ്ങിയതിനുപിന്നാലെ, ഇതൊന്നുമറിയാതെ 'ഹരി'യും 'ബാലനോ'ട് ലക്ഷങ്ങള്‍ കടം ചോദിക്കുന്നതായിരുന്നു കഴിഞ്ഞ എപ്പിസോഡില്‍ കണ്ടത്. ജോലി നഷ്‍ടമായ 'ഹരി', മറ്റൊരാളുമായി ചേര്‍ന്ന് പാര്‍ടണര്‍ഷിപ്പ് ബിസിനസ് തുടങ്ങാനാണ് പണം ചോദിച്ചിരിക്കുന്നത്.

'ഹരി'ക്ക് പെട്ടെന്നൊന്നും ഇത്തരത്തിലൊരു അവസ്ഥ വരില്ല എന്നുകരുതിയാണ് 'ബാലന്‍', 'ഹരി'യറിയാതെ 'ശിവനെ' സഹായിച്ചത്. അതും വലിയൊരു തുക. ഇതിപ്പോള്‍ ആകെ പെട്ടിരിക്കുന്നത് 'ബാലനാ'ണ്. അതിനിടെ 'അപ്പു'വിന്റെ കുഞ്ഞിനെ നോക്കാനായി പുതിയൊരു കഥാപാത്രം കൂടെ 'സാന്ത്വന'ത്തിലേക്ക് എത്തിയിട്ടുണ്ട്.

ജോലി നഷ്‍ടമായി ആകെ പെട്ടിരിക്കുന്ന ഹരി, കുട്ടിയെ നോക്കാന്‍ വരുന്ന സ്ത്രീക്ക് എവിടെനിന്ന് ശമ്പളം നല്‍കുമെന്നാണ് എല്ലാവരും നോക്കുന്നത്. എന്നാല്‍ 'ഹരി'  ബിസിനസ് ആശയങ്ങള്‍ പറയുമ്പോള്‍, 'ശിവന്‍' സൂചിപ്പിച്ചതുപോലെയാണ് 'ബാലന്' ഓര്‍മ്മ വരുന്നത്. 'ബാലനോ'ട് ശിവന് ലക്ഷങ്ങള്‍ വാങ്ങി. പക്ഷെ 'ഹരിക്ക്' എന്ത് കൊടുക്കുമെന്നാണ് ആര്‍ക്കും മനസ്സിലാകാത്ത കാര്യം. 'ഹരി'യോട് എല്ലാം നോക്കാമെന്ന് 'ബാലന്‍' പറയുകയും ചെയ്യുന്നുണ്ട്. കൂടാതെ കുഞ്ഞിന് വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ പോയി, പണത്തിന്റെ കാര്യത്തില്‍ ആകെ പെട്ടിരിക്കുന്ന 'ഹരി'ക്ക് പതിനായിരം രൂപ നല്‍കി ബാലന്‍ കൃത്യ സമയത്ത് സഹായിക്കുന്നുമുണ്ട്. എന്നാല്‍ പഠനാവശ്യത്തിനായി  മൂന്ന് നാല് ലക്ഷം രൂപ ആവശ്യം വന്നേക്കാം എന്നും സിനിമ പഠിക്കാനാണ് തന്റെ ആഗ്രഹമെന്നും കണ്ണനും വീട്ടില്‍ പറയുന്നുണ്ട്. അങ്ങനെ എല്ലാവശത്തുനിന്നും പണപരമായി ആകെ പെട്ടിരിക്കുകയാണ് 'സാന്ത്വനം' വീട്.

'ഹരി'യും പണം ചോദിച്ച കാര്യം 'ബാലന്‍' വെളിപ്പെടുത്തിയപ്പോള്‍ 'ദേവി' ഞെട്ടുന്നുണ്ട്. പതിനഞ്ച് ലക്ഷമാണ് 'ഹരി' ചോദിച്ചിരിക്കുന്നതെന്നും, എന്നാല്‍ 'ശിവന്' വേണ്ടി പരമാവധി പണം എടുത്തതിനാല്‍, ആ വഴിക്ക് ഇനിയൊന്നും ചെയ്യാനില്ലായെന്നും 'ബാലന്‍' പറയുമ്പോള്‍, 'ദേവി'യും ആകെ ധര്‍മ്മ സങ്കടത്തിലാകുന്നുണ്ട്. 'ബാലന്‍' അറിയാതെ 'അഞ്ജലി'യുടെ വീട് പണയപ്പെടുത്തി, എട്ട് ലക്ഷംകൂടി കടം എടുത്തതിന്റെ ലജ്ജയിലാണ് 'ശിവനും', 'അഞ്ജലി'യുമുള്ളത്. വല്ല്യേട്ടനെ അറിയിക്കാത്തത് തെറ്റായിപ്പോയി എന്ന് പറയുന്നുണ്ട് 'അഞ്‍ജലി'. ഇവര്‍ അത് സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് 'ബാലന്‍' അങ്ങോട്ടോക്ക് കയറിവരുന്നത്. ബിസിനസ് എങ്ങനെ എന്നെല്ലാം ചോദിച്ച ശേഷം, അന്നെടുത്ത പണമെല്ലാം കഴിഞ്ഞോ എന്ന് 'ബാലന്‍' ചോദിക്കുന്നുണ്ട്. അത് കഴിഞ്ഞെന്നും, അത് ശരിക്ക് തികഞ്ഞില്ലെന്നും 'ശിവന്‍' 'ബാലനോ'ട് വ്യക്തമാക്കുന്നുണ്ട്. അതില്‍ ബാക്കി വല്ലതും ഉണ്ടെങ്കില്‍ ചോദിക്കാം എന്നാണ് 'ബാലന്‍' കരുതിയത്. ശേഷം 'ഹരി' പണം ചോദിച്ച കാര്യമെല്ലാം 'ബാലന്‍' ഇരുവരോടും വ്യക്തമാക്കി. കൂടാതെ 'അഞ്ജലി'യുടെ വീട് പണയപ്പെടുത്തി എങ്ങനെയെങ്കിലും, ഒരു എട്ട് ലക്ഷം എടുത്തുതരാന്‍ പറ്റുമോ എന്നും 'ബാലന്‍' ചോദിക്കുന്നുണ്ട്. ഇതിനിടെ, ആകെ പാപ്പരായി നില്‍ക്കുന്ന സാഹചര്യത്തില്‍ 'ഹരി'യോട് 'ശിവന്‍' വാങ്ങിയ നാല്‍പതിനായിരം രൂപ, 'ഹരി' തിരികെ ചോദിക്കുന്നുണ്ട്. എന്തുചെയ്യുമെന്നറിയാതെ പരുങ്ങലിലാണ് 'ശിവാഞ്ജലി'യുള്ളത്.

Read More: 'വേണ്ടാ, വേണ്ടാന്നു വിചാരിച്ചതാ', ലോക ചാമ്പ്യനോട് കൊമ്പുകോര്‍ക്കുന്ന രമേഷ് പിഷാരടി

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്

Latest Videos
Follow Us:
Download App:
  • android
  • ios