ദുരൂഹതകളുടെ 'മായാവന'ത്തിലേക്ക് അവർ; ആക്ഷൻ സർവൈവൽ ത്രില്ലർ ചിത്രം ഉടൻ തിയറ്ററുകളിൽ
ചിത്രം ഉടന്‍ തിയറ്ററുകളില്‍.
സായ് സൂര്യ ഫിലിംസിന്റെ ബാനറിൽ ആദിത്യ സായ്, അലൻസിയർ ലേ ലോപ്പസ്, ജാഫർ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന മായാവനം റിലീസിന്. ആക്ഷൻ- സർവൈവൽ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ജനുവരിയിൽ ചിത്രം തിയറ്ററുകളിൽ എത്തും.
നാല് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ജീവതത്തിൽ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തിൽ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ഗാനരചന റഫീഖ് അഹമ്മദ്.
സുധി കോപ്പ, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, അരുൺ ചെറുകാവിൽ, ആമിന നിജാം, ഗൗതം ശശി, ശ്യാംഭവി സുരേഷ്, അഖില അനോക്കി, റിയാസ് നർമ്മകല, കലേഷ്, അരുൺ കേശവൻ, സംക്രന്ദനൻ, സുബിൻ ടാർസൻ, പ്രേംജിത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
'കാണപ്പോവത് വിസ്മയം', ഞെട്ടിച്ച് വാലിബൻ, ഫാന്‍ തിയറികളും ഊഹാപോഹങ്ങളും കാറ്റില്‍ പറത്താന്‍ എല്‍ജെപി !
ഛായാഗ്രഹണം- ജോമോൻ തോമസ്, എഡിറ്റർ- സംജിത്ത് മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ- മോഹൻദാസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം- സരിത സുഗീത്. ആക്ഷൻ- മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മുഹമ്മദ് റിയാസ്, അസോസിയേറ്റ് ഡയറക്ടർ- രാജീവ് രാജേന്ദ്രൻ, സ്റ്റിൽസ്- വിപിൻ വേലായുധൻ, ഡിസൈൻ- കോളിൻസ് ലിയോഫിൽ. ലൈൻ പ്രൊഡക്ഷൻ,& പിആർ മാർക്കറ്റിംഗ് ,കണ്ടന്റ് ഫാക്ടറി മീഡിയ പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്, പിആർഒ- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..