'നര, സ്കിന്നിലെ ചുളിവുകളെല്ലാം ഞാൻ എൻജോയ് ചെയ്യുകയാണ്'; പിറന്നാൾ നിറവിൽ ജയറാം പറയുന്നു

കഴിഞ്ഞ 36 വർഷമായി മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന പ്രിയതാരമാണ് ജയറാം. 

malayalam film actor jayaram birthday, Parvathy Jayaram, family

ലയാളത്തിന്റെ പ്രിയ കലാകാരൻ ജയറാമിന്റെ പിറന്നാളാണ് ഇന്ന്. കഴിഞ്ഞ 36 വർഷമായി മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന ജയറാം അറുപതിലേക്ക് കടക്കുകയാണ്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്ത് എത്തുന്നത്. മകനും നടനുമായ കാളിദാസിന്റെ വിവാഹത്തിന് പിന്നാലെ എത്തിയ പിറന്നാൾ എന്ന പ്രത്യേകതയും ജയറാമിന്റെ ഇത്തവണത്തെ ജന്മദിനത്തിനുണ്ട്. 

കടന്നു വരുന്ന ഓരോ വയസും എൻജോയ് ചെയ്യുന്നൊരാളാണ് താനെന്നും നിലവിൽ മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞു. ഇനി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പോകുകയാണെന്നും ജയറാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ മുപ്പത്തി ആറ് വർഷമായി ജയറാമിന്റെ പല പ്രായവും താൻ കണ്ടിട്ടുണ്ടെന്നും അതൊരു വലിയ യാത്രയായിരുന്നെന്നും പാർവതിയും പറയുന്നു. 

malayalam film actor jayaram birthday, Parvathy Jayaram, family

"നമ്മൾ ജനിക്കുന്ന വയസൊന്ന്. പള്ളിക്കുടത്തിൽ ചേർക്കാൻ വേണ്ടി കൊടുക്കുന്ന കള്ള വയസൊന്ന്. അതുകഴിഞ്ഞ് ജോലി കിട്ടാനും ജീവിതത്തിലെ പലഘട്ടങ്ങളിലും പറയുന്ന വയസുകൾ ഒരുപാട്. വെറൊരാൾ നമ്മുടെ മുഖത്ത് നോക്കി പറയുന്നൊരു വയസുണ്ട്. അതിനെക്കാൾ ഏറ്റവും വലുത് നമ്മുടെ മനസ് പറയുന്ന വയസാണ്. അങ്ങനെ നോക്കുകയാണെങ്കിൽ എനിക്ക് വയസ് വളരെ പുറകിലേക്കാണ്. എന്റെ എസ്എസ്എൽസി ബുക്ക് നോക്കിയാലും പാസ്പോർട്ട് നോക്കിയാലും 1965 ഡിസംബർ 10 ആണ് എന്റെ ഡേറ്റ് ഓഫ് ബർത്ത്. അങ്ങനെ നോക്കിയാൽ 59 ആയേ ഉള്ളൂ. കടന്നു വരുന്ന ഓരോ പ്രായങ്ങളും എൻജോയ് ചെയ്യുന്നൊരാളാണ് ഞാൻ. നര, സ്കിന്നിൽ വരുന്ന ചുളിവുകളെല്ലാം ഞാൻ എൻജോയ് ചെയ്യാറുണ്ട്. നിലവിൽ മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞു. ഇനി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പോകുകയാണ്", എന്ന് ജയറാം പറയുന്നു. 

"അറുപത് വയസാകുന്ന സമയത്ത് ഞങ്ങളുടെ കൾച്ചറിൽ ഒരു താലി കെട്ടണം എന്നുണ്ട്. 70, 80 വയസുകളിലും താലി കെട്ടണം. എന്റെ സഹോ​ദരിയാണ് അതുണ്ടാക്കി തരേണ്ടത്. താലി റെഡിയാക്കി വച്ചിട്ടുണ്ട്. ​ഗുരുവായൂരമ്പലത്തിൽ വച്ച് തന്നെ കെട്ടാം എന്നാണ്. ഒന്നും നമ്മുടെ കയ്യിലില്ല. ദൈവത്തിന്റെ കൈകളിലാണല്ലോ", എന്നും ജയറാം കൂട്ടിച്ചേർത്തു. 

malayalam film actor jayaram birthday, Parvathy Jayaram, family

"ജയറാമിനെ ഞാൻ കാണുമ്പോഴൊക്കെ പലപ്പോഴും പല വയസാണ്. ഞങ്ങളെല്ലാം ഒന്നിച്ചിരിക്കുമ്പോൾ ജയറാമിന് 25 വയസാണ്. പൂരപ്പറമ്പിൽ പോകുമ്പോഴും ചെണ്ടമേളം കേൾക്കുമ്പോഴും പതിനെട്ട്, ഇരുപത് വയസുള്ളൊരു കുട്ടിയാണ്. പക്ഷേ നമ്മളൊരു ട്രിപ്പ് പോയി ഒരു അമ്യൂസ്മെന്റ് പാർക്കിൽ കയറിയാൽ 70 വയസുള്ളൊരു അപ്പൂപ്പൻ ആകും. അതുപോലെ പല പ്രായത്തിലാണ് ഞാൻ കണ്ടിരിക്കുന്നത്. 36 വർഷം എന്നത് വലിയൊരു യാത്രയായിരുന്നു. ഓരോ നിമിഷവും ഞാൻ എൻജോയ് ചെയ്തിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെ. ദൈവം അനു​ഗ്രഹിച്ച് ഞങ്ങൾക്ക് ഇങ്ങനെ തന്നെ 100 വയസ് വരെ പോകാൻ പറ്റട്ടെ എന്നുള്ളൊരു പ്രാർത്ഥനയാണ്", എന്നായിരുന്നു പാർവതി ജയറാമിനെ കുറിച്ച് പറഞ്ഞത്. 

പ്രണയം നല്ലതല്ലേ, ആ ആളെ തന്നെ വിവാഹം കഴിക്കണമെന്നാണ് ആ​ഗ്രഹം; ​ഗോകുൽ സുരേഷ് പറയുന്നു

മലയാളികൾ മാതൃക കുടുംബം എന്ന് വിശേഷിപ്പിക്കുന്നതിനെ കുറിച്ചും പാർവതി മനസുതുറന്നു. "സിനിമയിൽ മാതൃക കുടുംബമെന്ന സ്നേഹം പലർക്കും കിട്ടുന്നുണ്ട്. പക്ഷേ ഞങ്ങൾക്ക് അതിത്തിരി കൂടുതലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എല്ലാവരുടെയും അതിരുകളില്ലാത്ത പിന്തുണയും സ്നേഹവും ഉണ്ട്. ഞങ്ങളുടെ കല്യാണം കാണാൻ ഒട്ടനവധി പേർ ദൂരെ നിന്നൊക്കെ വന്നിരുന്നു. അതുപോലെ തന്നെ കുട്ടികളുടെ കല്യാണം കാണാനും അവർ വന്നു. അതൊക്കെ ദൈവത്തിന്റെ അനു​ഗ്രഹമാണ്", എന്നായിരുന്നു പാർവതി പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios