സിതേഷ് സി ഗോവിന്ദിന്റെ കന്നഡ ചിത്രം; അവതരിപ്പിക്കാൻ ജിയോ ബേബി

കാന്താര സിനിമയിലൂടെ പ്രശസ്തരായ അഭിനേതാക്കൾ ഉൾപ്പടെ 25 ഓളം അഭിനേതാക്കൾ ഈ സിനിമയിൽ അഭിനയിക്കുന്നു.

malayalam director jeo baby presenting Sithesh C Govind movie Idu Entha Lokavayya

സിതേഷ് സി ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'ഇതു എന്ത ലോകവയ്യ' സിനിമ അവതരിപ്പിക്കാൻ മലയാളത്തിന്റെ പ്രിയ സംവിധായകൻ ജിയോ ബേബി. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, കാതൽ-ദി കോർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ വ്യത്യസ്തമായ കഥപറച്ചിലിന് പേരുകേട്ട ജിയോ ബേബി ആദ്യമായാണ് ഒരു കന്നഡ സിനിമ അവതരിപ്പിക്കുന്നത്. 

കാന്താര സിനിമയിലൂടെ പ്രശസ്തരായ അഭിനേതാക്കൾ ഉൾപ്പടെ 25 ഓളം അഭിനേതാക്കൾ ഈ സിനിമയിൽ അഭിനയിക്കുന്നു. കർണാടക-കേരള അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന, സാമൂഹിക പ്രാധന്യമുള്ള ഒരു ആക്ഷേപഹാസ്യ ചിത്രമാണ് ഇതു എന്താ ലോകവയ്യ. കന്നഡ, മലയാളം, തുളു, കൊങ്കണി, ബേരി ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങൾ ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. 

malayalam director jeo baby presenting Sithesh C Govind movie Idu Entha Lokavayya

കെയോസ് തിയറി സ്ക്രീൻപ്ലേയിൽ ഉപയോഗിച്ചതിനാൽ ഒരു കൺഫ്യൂഷനിലൂടെ കാര്യങ്ങൾ തെളിഞ്ഞു വരുന്നതാണ് ഈ സിനിമയുടെ മേക്കിങ്ങിനു ഉപയോഗിച്ചിരിക്കുന്ന രീതി. സിതേഷ് സി ഗോവിന്ദ് എഴുതി സംവിധാനം ചെയ്‌തു നർമ്മത്തിന് പ്രാധന്യമുള്ള ഈ സിനിമ ഓഗസ്റ്റ് 9 ന് കർണാടകയിൽ റിലീസ് ചെയ്യും.

ഭാ​ഗ്യാന്വേഷികള്‍ കാത്തിരുന്ന ഓണം ബമ്പർ; ഇക്കൊല്ലവും ഒന്നാം സമ്മാനം 25 കോടി, വില 500 രൂപ

കാതൽ ആണ് ജിയോ ബേബി ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടി നായകനായി എത്തിയ ചിത്രം ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ജ്യോതിക ആയിരുന്നു ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനി ആയിരുന്നു നിർമ്മാണം. 2023 നവംബർ 23ന് ആയിരുന്നു കാതൽ തിയറ്ററുകളിൽ എത്തിയത്. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ, ഓമനയായാണ് ജ്യോതിക വേഷമിട്ടത്.  സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios