'അന്ന് എന്റെ വിവാഹം, ഇന്ന് മകന്റേത്', പ്രതികരണവുമായി ജയറാം

മകൻ കാളിദാസിന്റെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം പ്രതികരണവുമായി ജയറാം.

Malayalam actor Jayaram about marriage of Kalidas Tharini Kalingarayan hrk

മകൻ കാളിദാസ് ജയറാം തരണിയെ വിവാഹം ചെയ്‍തതില്‍ സന്തോഷം വ്യക്തമാക്കി ജയറാം.  പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് തനിക്കുള്ള സന്തോഷമെന്ന് പറയുന്നു ജയറാം. ഞാൻ 32 കൊല്ലം മുമ്പ് തന്റെ അശ്വതിക്ക് ഇവിടെ താലി ചാര്‍ത്തി. ഇന്ന് രണ്ട് അതിഥികള്‍ കൂടി.  മരുമകളുമല്ല, താരിണി തന്റെ മകളാണ്. എല്ലാം ഗുരുവയൂരപ്പന്റെ അനുഗ്രഹം എന്നും പറയുന്നു ജയറാം.

പുതിയ യാത്ര, പുതിയ തുടക്കമെന്ന് പറയുകയായിരുന്നു കാളിദാസ് ജയറാം.  എല്ലാവർക്കും നന്ദിയെന്നും പറയുന്നു താരം.  നടൻ കാളിദാസ് ജയറാം താരുണി കലിംഗ രായർക്ക്  ഇന്നാണ് താലി ചാർത്തിയത്.  രാവിലെ 7.30ന്  ഗുരുവായൂരിൽ അമ്പലനടയിലായിരുന്നു ചടങ്ങ്.  ഏഴുമണിയോടെ ജയറാം പാർവതിയും മാളവിക ജയറാമും ചേർന്ന് കാളിദാസിനെ മണ്ഡപത്തിലേക്ക് ആനയിച്ചു. പിന്നാലെ മാതാപിതാക്കളായ ഹരിഹരരാജിന്റെയും ആരതിയുടെയും ഒപ്പം മണ്ഡപത്തിലെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി സകുടുംബം ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മുഹമ്മദ് റിയാസ് ആയിരുന്നു വിവാഹ ചടങ്ങിന് എത്തിയത്.

തരുണീ കലിങ്കരായരെ 2021ലാണ് കാളിദാസ് പരിചയപ്പെടുന്നത്. കഴിഞ്ഞവർഷം നവംബറിൽ ചെന്നൈയിൽ ആയിരുന്നു വിവാഹ നിശ്ചയം.  കഴിഞ്ഞദിവസം ചെന്നൈയിൽ ഇരുവരുടെയും പ്രി വെഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

താരണി 2002ൽ മിസ് ദിവ യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. 2019 ൽ മിസ്സ് തമിഴ്‍നാട് , മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പ് എന്നീ ടൈറ്റിലുകൾ നേടിയിട്ടുണ്ട് . കഴിഞ്ഞകൊല്ലമായിരുന്നു കാളിദാസന്റെ സഹോദരിയായ മാളവികയുടെ വിവാഹവും ഗുരുവായൂരിൽ നടന്നത്. 1992 സെപ്റ്റംബർ 7ന് ജയറാമിന്റെയും പാർവതിയുടെയും വിവാഹവും ഗുരുവായൂരിൽ ആയിരുന്നു.

Read More: ഇനി ആശങ്ക വേണ്ട, കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ വിഡാമുയര്‍ച്ചിയുടെ ആ നിര്‍ണായക അപ്‍ഡേറ്റും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios