Asianet News MalayalamAsianet News Malayalam

'അംബാനിക്കല്യാണത്തിന് ഞാൻ ധരിക്കാതിരുന്നത്', അടിക്കുറിപ്പും ഫോട്ടോയും ചര്‍ച്ചയാക്കി നടി അഹാന കൃഷ്‍ണ

നടി അഹാന കൃഷ്‍ണ പങ്കുവെച്ച ഫോട്ടോയും അടിക്കുറിപ്പും ചര്‍ച്ചയാകുന്നു.

Malayalam actor Ahaana Krishna photo getting attention hrk
Author
First Published Jul 15, 2024, 3:31 PM IST | Last Updated Jul 15, 2024, 3:31 PM IST

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം രാജ്യമൊട്ടാകെ ചര്‍ച്ചയായിരുന്നു. ബോളിവുഡില്‍ നിന്നും തമിഴകത്തു നിന്നുമെല്ലാം താരങ്ങള്‍ ചടങ്ങിനെത്തി. മലയാളത്തില്‍ നിന്ന് പൃഥ്വിരാജും സുപ്രിയയും വിവാഹത്തിന് എത്തിയിരുന്നു. വിവാഹ ചടങ്ങിന് എത്തിയ വിവിധ താരങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ മലയാളത്തിന്റെ അഹാന കൃഷ്‍ണയുടെ ഫോട്ടോയും ചര്‍ച്ചയാകുകയാണ്.

അനന്ത് അംബാനി രാധിക മര്‍ച്ചന്റ് വിവാഹത്തിന് ഞാൻ ധരിക്കാതിരുന്നത് എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ അഹാന പുറത്തുവിട്ടിരിക്കുന്നത്. വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ ധരിച്ചതെന്നെഴുതി ഫോട്ടോകള്‍ ബോളിവുഡില്‍ നിന്നും തമിഴകത്ത് നിന്നുമൊക്കെയുള്ള നിരവധി താരങ്ങള്‍ പങ്കുവെച്ചിരുന്നു. ആ ശൈലിയാണ് അഹാനയും സ്വീകരിച്ചത്. വിവാഹത്തിന് അഹാന കൃഷ്‍ണ പങ്കെടുത്തുവെന്നും ഫോട്ടോ കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചവരുമുണ്ട്.

അഹാന കൃഷ്‍ണ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് പാച്ചുവും അത്ഭുത വിളക്കുമായിരുന്നു. അതിഥി വേഷത്തിലാണ് അഹാന കൃഷ്‍ണ ചിത്രത്തില്‍ എത്തിയത്. അഹാനയ്‍ക്ക് ഐശ്വര്യ എന്ന ഒരു കഥാപാത്രമായിരുന്നു ഫഹദിന്റെ പാച്ചുവും അത്ഭുത വിളക്കിലും. സംവിധാനം നിര്‍വഹിച്ചത് അഖില്‍ സത്യനായിരുന്നു.

അഹാന കൃഷ്‍ണ നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് അടിയായിരുന്നു. ഗീതിക സജീവ് എന്ന ഒരു കഥാപാത്രമായിരുന്നു അടിയില്‍ നായിക അഹാന കൃഷ്‍ണയ്‍ക്ക്. അഹാന കൃഷ്‍ണകുമാര്‍ രസകരമായി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്‍തു. സംവിധായകൻ പ്രശോഭ് വിജയന്റെ അടി സിനിമയില്‍ ഷൈൻ ടോം ചാക്കോയായിരുന്നു നായകനായപ്പോള്‍ കഥാപാത്രങ്ങളായി ധ്രുവൻ, അനു ജോസഫ്, ബിറ്റോ ഡേവിസ്, ഓമന ഔസേപ്, മാസ്റ്റര്‍ ആദിദേവ്, ബിന്ദു ജയൻ, ജിബിൻ വി ജോസഫ് എന്നിവരും എത്തിയപ്പോള്‍ തിരക്കഥ എഴുതിയത് രതീഷ് രവിയും ഛായാഗ്രാഹണം ഫൈയ്‍സ് സിദ്ധിക്കും സംഗീതം ഗോവിന്ദ് വസന്തയും നിര്‍മാണം ദുല്‍ഖറും  ജോമോൻ വര്‍ഗീസും ആണ്.

Read More: 'അതൊരു പക വീട്ടലായിരുന്നു', ധ്യാനിനെ കുറിച്ച് ബേസില്‍ ജോസഫ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios