Father's day : ഫാദേഴ്‍സ് ഡേയില്‍ ജയറാമിന്റെ രസികൻ ഫോട്ടോയുമായി മകള്‍ മാളവിക

ഫാദേഴ്‍സ് ഡേയില്‍ അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാല  ഫോട്ടോ പങ്കുവെച്ച് മാളവിക(Father's day). 

Malavika share her photo with Jayaram and Kalidas

നടൻ ജയറാമിന്റെ കുടുംബം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. പാര്‍വതി ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും ജയറാമിനൊപ്പം തന്നെ മകൻ കാളിദാസ് സിനിമയില്‍ സജീവമാണ്. മകള്‍ മാളവികയും സിനിമ രംഗത്തേയ്‍ക്ക് ചുവടുവയ്‍ക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ജയറാമിന്റെ ഒരു രസികൻ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത് (Father's day).

ജയറാമിനൊപ്പം മക്കളായ മാളവികയെയും കാളിദാസനെയും ഫോട്ടോയില്‍ കാണാം. ഫാദേഴ്‍സ് ഡേയോട് അനുബന്ധിച്ച്  മാളവിക ജയറാം ആണ് തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ജയറാമിന്റെയും മക്കളുടെയും ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെ ജയറാമിന്റെ മകള്‍ മാളവികയും സ്‍ക്രീനില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chakki (@malavika.jayaram)

 'മായം സെയ്‍തായ് പൂവെ' എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് 'മായം സെയ്‍തായ് പൂവെ' പാട്ടിന്റെ സംഗീത സംവിധായകൻ.  മികച്ച അഭിപ്രായമായിരുന്നു മാളവികയുടെ സംഗീത വീഡിയോയ്‍ക്ക് ലഭിച്ചത്.

'മായം സെയ്‍തായ് പൂവെ' എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. മനോജ് പ്രഭാകര്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അമിത് കൃഷ്‍ണനാണ് സംഗീത വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്. ഗോപിനാഥ് ദുരൈയാണ് വീഡിയോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

പ്രണവ്, സൈറാം എന്നിവരാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. സുരേഷ് പി ആണ് സഹ നിര്‍മാതാവ്. നാഗൂര്‍ മീരനാണ് സംഗീത വീഡിയോയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. ആശയം വിശാല്‍ രവിചന്ദ്രൻ.

വീണ ജയപ്രകാശാണ് ചിത്രസംയോജനം. കളറിസ്റ്റ് വൈഭവ്, കലാസംവിധാനം ശിവ ശങ്കര്‍. പിആര്‍ഒ സുരേഷ് ചന്ദ്ര, രേഖ എന്നിവരുമാണ്.

ഷെയ്ൻ നിഗം - സണ്ണി വെയ്ൻ ചിത്രം പാലക്കാട് ചിത്രീകരണം ആരംഭിച്ചു

ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജാ ചടങ്ങിൽ ഷൈൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, ബിപിൻ പെരുമ്പള്ളി, എന്നിവർ പങ്കെടുത്തു. സിദ്ധാർഥ് ഭരതൻ ഒരു മുഖ്യ കഥാപാത്രത്തെയാണ് ചിത്രത്തിൽ  അവതരിപ്പിക്കുന്നത്.

 എം സജാസ്ആ ണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.'വിക്രം വേദ', 'കൈദി' മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം സി എസ്സ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഷെയ്‍ൻ നിഗം ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് മഹേഷ്‌ ഭുവനേന്ദ്. സുരേഷ് രാജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബിനോയ്‌ തലക്കുളത്തൂർ കലാ സംവിധാനവും, ധന്യ ബാലകൃഷ്‍ണൻ വസ്‍ത്രാലങ്കാരവും നിർവഹിക്കുന്നു.

സിൻ സിൽ സെല്ലുലോയ്ഡ്ന്റെ ബാനറിൽ മമ്മൂട്ടി ചിത്രമായ 'പുഴു'വിനു ശേഷം എസ് ജോർജ്ജ് നിർമിക്കുന്ന ചിത്രമാണ് ഇത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിങ്. പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ. പ്രോജക്ട് ഡിസൈനർ  ലിബർ ഡേഡ് ഫിലിംസ് ആണ്. ഫിനാൻസ് കൺട്രോളർ അഗ്നിവേശ്.  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ.പ്രൊഡക്ഷൻ മാനേജർ മൻസൂർ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ.അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ. മേക്കപ്പ് : അമൽ ചന്ദ്രൻ , സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ. പി ആർ ഓ: പ്രതീഷ് ശേഖർ.

Read More : തിയറ്ററുകളില്‍ ഹിറ്റായ 'ഭൂല്‍ ഭുലയ്യ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios