'തിയറ്ററില്‍ ഹൃദയം നഷ്‍ടപ്പെട്ടിരിക്കുന്നു, തിരികെ തരിക', ആരാധകന്റെ കുറിപ്പിനോട് പ്രതികരിച്ച് മാളവിക

'ക്രിസ്റ്റി' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ നഷ്‍ടപ്പെട്ട തന്റെ ഹൃദയം തിരിച്ചുതരൂവെന്നാണ് ആരാധകന്റെ കമന്റ്.

Malavika Mohanan on Christy film fans tweet hrk

മാളവിക മോഹനനും മാത്യ തോമസും ആദ്യമായി ഒന്നിച്ച 'ക്രിസ്റ്റി' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. നവാഗതനായ ആല്‍വിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണങ്ങളാണ് 'ക്രിസ്റ്റി'യെന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ഒരു ആരാധകന്റെ പ്രതികരണവും മാളവിക റിട്വീറ്റ് ചെയ്‍തതുമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഹേ മാളവിക, 'ക്രിസ്റ്റി' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ എന്റെ ഹൃദയം നഷ്‍ടപ്പെട്ടുപോയി. അത് എനിക്ക് തിരികെ തരികെ. താങ്കളുടെ സാന്നിദ്ധ്യമുള്ള ഒരു നിമിഷവും ഇഷ്‍ടപ്പെട്ടുവെന്നായിരുന്നു ആരാധൻ ട്വീറ്റ് ചെയ്‍തത്. അത്ഭുതം പ്രകടിപ്പിച്ച ഹൃദയ ചിഹ്നം ചേര്‍ത്താണ് ഇത് മാളവിക റീ ട്വീറ്റ് ചെയ്‍തത്.

അക്ഷരങ്ങളുടെ 'ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയരായ നടൻ മാത്യു തോമസ് ചിത്രത്തില്‍ നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുമ്പോള്‍ 'ക്രിസ്റ്റി' എന്ന ടൈറ്റില്‍ കഥാപാത്രമായി മാളിവികയുമെത്തിയിരിക്കുന്നു. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.

ഒരിടവേളയ്‍ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. 'പട്ടം പോലെ', 'ഗ്രേറ്റ് ഫാദർ' എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ - ആൽവിൻ ഹെൻറി.  മനു ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. അൻവർ അലി, വിനായക് ശശികുമാർ എന്നിവര്‍ വരികള്‍ എഴുതിയിരിക്കുന്നു. കലാസംവിധാനം -സുജിത് രാഘവ്, മേക്കപ്പ് - ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസും ആണ്.

Read More: പ്രണയക്കടലായി 'ക്രിസ്റ്റി', റിവ്യു

Latest Videos
Follow Us:
Download App:
  • android
  • ios