'ക്രിസ്റ്റി'യുടെ പ്രണയം ഹിറ്റ്, മാളവികയുടെ ചിത്രത്തിന്റെ സക്സസ് ട്രെയിലര്‍ പുറത്ത്

'റോയ്‍'യുടെയും 'ക്രിസ്റ്റി'യുടെയും പ്രണയകഥ പറഞ്ഞ ചിത്രത്തിന്റെ സക്സസ് ട്രെയിലര്‍ പുറത്ത്.

Malavika Mohanan Mathew starrer film Christy success trailer out hrk

മാളവിക മോഹനനും മാത്യു തോമസും ആദ്യമായി ഒന്നിച്ച ചിത്രമാണ് 'ക്രിസ്റ്റി'. നവാഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 'ക്രിസ്റ്റി'ക്ക് മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ 'ക്രിസ്റ്റി' എന്ന പുതിയ ചിത്രത്തിന്റെ സക്സസ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

അക്ഷരങ്ങളുടെ 'ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം വിജയത്തിലേക്ക് നീങ്ങുകയാണ്. യുവനിരയിലെ ശ്രദ്ധേയനായ നടൻ മാത്യു തോമസ് ചിത്രത്തില്‍ നായക കഥാപാത്രമായ 'റോയ്‍'യെ അവതരിപ്പിച്ചപ്പോള്‍ 'ക്രിസ്റ്റി' എന്ന ടൈറ്റില്‍ റോളിലായിരുന്നു മാളവിക മോഹനൻ. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.

റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്‍കാരവും, ആചാരവും, ഭാഷയുമൊക്കെ പഞ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അവതരണം.

ഒരിടവേളയ്‍ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. 'പട്ടം പോലെ', 'ഗ്രേറ്റ് ഫാദർ' എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഥ - ആൽവിൻ ഹെൻറി.  മനു ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. അൻവർ അലി, വിനായക് ശശികുമാർ എന്നിവര്‍ വരികള്‍ എഴുതിയിരിക്കുന്നു. കലാസംവിധാനം -സുജിത് രാഘവ്, മേക്കപ്പ് - ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസ്.

Read More: സിസിഎല്ലില്‍ വിജയത്തുടക്കമിടാൻ മലയാളി സിനിമാ താരങ്ങള്‍, കേരള സ്‍ട്രൈക്കേഴ്‍സിന്റെ മത്സരം ഓണ്‍ലൈനില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios