'പോര് കഴിഞ്ഞ് പോകുമ്പോ അമ്മക്ക് കുത്തി പിടിക്കാൻ മകന്റെ നട്ടെല്ല് ഊരിത്തരാം'; 'വാലിബൻ' റിലീസ് ടീസർ

റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എത്തിയ അപ്‍ഡേറ്റ് ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

Malaikottai Vaaliban Release teaser, mohanlal, lijo jose pellissery nrn

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ റിലീസ് ടീസർ പുറത്തിറങ്ങി. മോഹൻലാലിന്റെ ചില സംഭാഷണങ്ങളും പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയുമാണ് ടീസർ പുറങ്ങിയിരിക്കുന്നത്. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എത്തിയ അപ്‍ഡേറ്റ് ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

നാളെ ആറര മുതല്‍ ഫസ്റ്റ് ഷോ തുടങ്ങുമെന്നാണ് വിവരം. അതേസമയം, മലൈക്കോട്ടൈ വാലിബന്‍ 300ല്‍ പരം തിയറ്ററുകളില്‍ ആണ് നാളെ കേരളത്തില്‍ റിലീസ് ചെയ്യുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.  ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.

അതേസമയം, നേര് ആണ് മോഹന്‍ലാലിന്‍റതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്തത് ജീത്തു ജോസഫ് ആയിരുന്നു. വൃഷഭ, റംബാന്‍ തുടങ്ങിയ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍. നടന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസും റിലീസിന് ഒരുങ്ങുകയാണ്. 

ഒന്നൊന്നര വരവിന് 'വാലിബൻ'; കേരളത്തിൽ 300ൽ പരം സ്ക്രീനുകൾ, വിദേശത്തും റെക്കോർഡ്, നാളെ മുതൽ

Latest Videos
Follow Us:
Download App:
  • android
  • ios