'എടുത്തോ മക്കളേ, വാലിബൻ വരാര്‍': 'മലൈക്കോട്ടൈ വാലിബന്‍' കാത്തിരുന്ന അപ്ഡേറ്റ്; ആരാധകര്‍ ആവേശത്തില്‍.!
രാവിലെ 6.30 മുതല്‍ ചിത്രത്തിന് ഷോകള്‍ ഉണ്ടെന്നാണ് പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ കാണിക്കുന്നത്.
തിരുവനന്തപുരം: മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതാണ് ആ ഹൈപ്പിന്റെ കാരണവും. മലൈക്കോട്ടൈ വാലിബൻ ആവേശം ഉയര്‍ത്തി ട്രെയിലര്‍ പുറത്തുവിടാനിരിക്കുകയാണ്. അതേ സമയം ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു.
രാവിലെ 6.30 മുതല്‍ ചിത്രത്തിന് ഷോകള്‍ ഉണ്ടെന്നാണ് പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ കാണിക്കുന്നത്. ഇപ്പോള്‍ തന്നെ ആദ്യഷോകള്‍ ഫില്ലായി വരുകയാണ് വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുക എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
മലയാളി സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് മലൈക്കോട്ടൈ വാലിബനോളം ആവേശമുയര്‍ത്തുന്ന ഒരു ചിത്രം സമീപകാലത്ത് തിയറ്ററുകളില്‍ എത്തിയിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ഇതിന് കാരണം. ചിത്രം ഏത് തരത്തിലുള്ളതായിരിക്കുമെന്ന് അണിയറക്കാര്‍ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞിട്ടുള്ളതൊഴിച്ചാല്‍ കഥയോ പശ്ചാത്തലമോ ഒക്കെ ഇപ്പോഴും സര്‍പ്രൈസ് ആണ്.
മോഹൻലാൻ നായകനാകുന്ന മലൈക്കോട്ടൈ വാലിബൻ സിനിമ ഒരു അഭ്യാസിയുടെ ജീവിതം ബുദ്ധസന്യാസികളുടെ ജീവിത പശ്ചാത്തലത്തില്‍ പറയുന്ന ഫാന്റസി ത്രില്ലര്‍ എന്നാണ് മലയാള മനോരമ വ്യക്തമാക്കിയിരിക്കുന്നു. അപൂര്‍വ അനുഭവമാണ് മലൈക്കോട്ടൈ വാലിബനെന്ന് പറയുന്ന മോഹൻലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാജിക്കാണ് എന്നും വ്യക്തമാക്കുന്നു.
സിനിമയ്‍ക്ക് അപ്പുറത്തേയ്‍ക്കുള്ള ഒരു യാത്രയാണെന്നും ഇത് ആയിരക്കണിക്കിനാളുകള്‍ മണ്ണും പൊടിയും ചൂടും നിറഞ്ഞ ലൊക്കേഷനുകളില്‍ നടത്തിയ കഠിനാദ്ധ്വാനമാണെന്നും മോഹൻലാല്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തായാലും വലിയ ആത്മവിശ്വാസത്തിലാണ് മോഹൻലാല്‍. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മനോഹരമായിട്ടാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് മോഹൻലാല്‍ ഇന്നും അഭിപ്രായപ്പെട്ടിരിക്കുന്നത്. സംഗീതത്തിനുള്ള പ്രാധാന്യവും മോഹൻലാല്‍ പരാമര്‍ശിച്ചു. മലൈക്കോട്ടൈ വാലിബൻ വേറിട്ട ഒരു ചിത്രമായിരിക്കും എന്നും മോഹൻലാല്‍ അഭിപ്രായപ്പെടുന്നു.
ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ റിലീസ് സംബന്ധിച്ചാണ് അത്. ട്രെയ്‍ലര്‍ എപ്പോള്‍ എത്തും എന്ന ചോദ്യം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് 7.30 ന് ട്രെയ്‍ലര്‍ എത്തും. ആവേശത്തോടെയാണ് ട്രെയ്‍ലര്‍ റിലീസിംഗ് പ്രഖ്യാപനം ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ടീസര്‍ അടക്കം ചിത്രത്തിന്‍റെ പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കൊക്കെ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.
പുതിയ ലുക്ക് ജഗതിയോട് വച്ച് ട്രോളുന്നവരോട് ഹണിറോസ് പറയുന്നത് ഇതാണ്.!