സോഷ്യൽമീഡിയ ഭരിച്ച 2 പോസ്റ്ററുകൾ, 'വാലിബൻ' ജനുവരിയിൽ; 'ഭ്രമയുഗം' എന്ന് ? ചർച്ചകൾ ഇങ്ങനെ
വാലിബൻ 2024 ജനുവരി 25ന് റിലീസ് ചെയ്യും.
സിനിമ പ്രമോഷൻ മെറ്റീരിയലുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പോസ്റ്ററുകൾ. ഒരു സിനിമയുടെ പ്രഖ്യാപനം മുതൽ റിലീസ് ചെയ്ത് കഴിയുന്നത് വരെയും വളരെ പ്രധാനപ്പെട്ട റോളാണ് ഇവ വഹിക്കുന്നത്. ഫസ്റ്റ് ലുക്കിൽ നിന്നുതന്നെ സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിക്കാൻ സാധിക്കും എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ അത്രത്തോളം പ്രാധാന്യത്തോടെ മാത്രമെ ഓരോ പോസ്റ്ററും അണിയറക്കാർ തയ്യാറാക്കുകയും പുറത്തുവിടുകയും ചെയ്യൂ. അത്തരത്തിൽ മലയാള സിനിമയിൽ സമീപകാലത്ത് തരംഗമായി മാറിയ രണ്ട് പോസ്റ്ററുകൾ ഉണ്ട്.
ഒന്ന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബന്റേ'തും മറ്റൊന്ന് രാഹുൽ സദാശിവന്റെ 'ഭ്രമയുഗ'ത്തിന്‍റേതും. രണ്ടും മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകളാണ്. നിഗൂഢത ഉണർത്തുന്ന ഡെവിളിഷ് ചിരിയും നര പടർന്ന താടിയും മുടിയും തീഷ്ണമായ നോട്ടത്തോടെയും ഇരിക്കുന്ന മമ്മൂട്ടിയെ ആയിരുന്നു ഭ്രമയുഗം പോസ്റ്ററിലെ ഹൈലൈറ്റ്. അപ്ഡേറ്റ് പുറത്തിറങ്ങിയ ഉടൻ തന്നെ ആരാധകർ ഒന്നടങ്കം അതേറ്റെടുത്തു.
ടൊവിനോ ഇനി പാന്‍ ഇന്ത്യന്‍ നായകന്‍, താരമാകാൻ കൃതി ഷെട്ടിയും, 'എആർഎം' പുതിയ അപ്ഡേറ്റ്
മലയാളത്തിന്റെ യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ ലിജോ ജോസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് വാലിബൻ. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററാണ് അടുത്തിടെ പുറത്തിറങ്ങിയത്. ഗോദയ്ക്ക് സമാനമായ പരിസരത്ത്, കുടുമ കെട്ടി, കാലിൽ തളയിട്ട് കഥാപാത്രത്തെ പൂർണതയിലെത്തിച്ചിരിക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാൻ സാധിച്ചിരുന്നു. മലയാളകിൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഈ പോസ്റ്ററും ഏവരും ഏറ്റെടുത്തു.
വാലിബൻ റിലീസ് വിവരം പുറത്തുവന്നതിന് പിന്നാലെ ഭ്രമയുഗം എന്ന് റിലീസ് ചെയ്യുമെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ. വാലിബൻ 2024 ജനുവരി 25ന് റിലീസ് ചെയ്യും. അതേ മാസം തന്നെ ഭ്രമയുഗവും റിലീസ് ചെയ്യുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇരുതാരങ്ങളുടെയും ചിത്രങ്ങൾ തമ്മിൽ ക്ലാഷുണ്ടാകും എന്ന് പറയുന്നവരും ഉണ്ട്. എന്തായാലും ഭ്രമയുഗത്തിന്റെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നത് വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..