ആദിപുരുഷിലെ വിവാദ ഡയലോഗുകള്‍ തിരുത്തുമെന്ന് നിര്‍മ്മാതാക്കള്‍

ഹിന്ദു പുരാണേതിഹാസം രാമായണത്തെയാണ് ആദിപുരുഷാക്കി സംവിധായകന്‍ മാറ്റിയത്. എന്നാല്‍ ചിത്രത്തിലെ ആളുകള്‍ ആരാധിക്കുന്ന ദൈവങ്ങളായ കഥാപാത്രങ്ങള്‍ മോശം വാക്കുകളും മറ്റും ഉപയോഗിക്കുന്നു എന്നതാണ് പൊതുവില്‍ ഉയര്‍ന്ന വിമര്‍ശനം.

Makers to revise Adipurush dialogues after controversy vvk

മുംബൈ: രണ്ട് ദിവസത്തില്‍ 200 കോടി കഴിഞ്ഞു ആദിപുരുഷ് സിനിമയുടെ കളക്ഷന്‍. എന്നാല്‍ ഇപ്പോഴും ചിത്രം ഏറെ വിമര്‍ശനം നേരിടുന്നുണ്ട്.  പ്രധാനമായും രണ്ട് കാരണങ്ങളാൽ ആദിപുരുഷ് ചിത്രം വിമര്‍ശനം നേരിടുന്നത്.  മോശം വിഎഫ്എക്സും, ചിത്രത്തിലെ സംഭാഷണങ്ങളുടെ പേരിലും. ഓം റൗട്ട് സംവിധാനം ചെയ്ത  സിനിമ ഈ കാരണങ്ങള്‍ എല്ലാം കൊണ്ടു തന്നെ സമിശ്രമായ പ്രതികരണമാണ് നേടുന്നത്. അതേ സമയം ആദിപുരുഷിലെ സംഭാഷണങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തും എന്നാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പറയുന്നത്. ഈ മാറ്റം ഉടൻ തീയറ്ററുകളിൽ എത്തും. 

ഹിന്ദു പുരാണേതിഹാസം രാമായണത്തെയാണ് ആദിപുരുഷാക്കി സംവിധായകന്‍ മാറ്റിയത്. എന്നാല്‍ ചിത്രത്തിലെ ആളുകള്‍ ആരാധിക്കുന്ന ദൈവങ്ങളായ കഥാപാത്രങ്ങള്‍ മോശം വാക്കുകളും മറ്റും ഉപയോഗിക്കുന്നു എന്നതാണ് പൊതുവില്‍ ഉയര്‍ന്ന വിമര്‍ശനം. അതില്‍ തന്നെ ലങ്ക ദഹന സമയത്ത്  ഹനുമാന്‍ നടത്തുന്ന ഡയലോഗ് ഏറെ വിമര്‍ശനവും ട്രോളുകളും വരുത്തിവച്ചിട്ടുണ്ട്. 

ലോകമെമ്പാടുമുള്ള ആദിപുരുഷ് മികച്ച പ്രതികരണം നേടുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്. അതേ സയമം പൊതുജനങ്ങളുടെയും പ്രേക്ഷകരുടെയും അഭിപ്രായങ്ങൾ വിലയിരുത്തലുകളും പരിഗണിച്ച് ഈ ദൃശ്യാനുഭവം അവിസ്മരണീയമായ ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റുവാന്‍ സിനിമയുടെ സംഭാഷണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഞങ്ങളുടെ തീരുമാനിക്കുന്നു- നിര്‍മ്മാതാക്കള്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

“ഇപ്പോള്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന ഡയലോഗുകള്‍ വീണ്ടും പരിശോധിക്കും, സിനിമയുടെ കാതലായ സത്തയുമായി ഒത്തുപോകുന്നതാണോ എന്ന് പരിശോധിക്കും. ആവശ്യമായവ മാറ്റും.അടുത്ത കുറച്ച് ദിവസങ്ങളിൽ ഈ മാറ്റം തിയേറ്ററുകളിൽ പ്രതിഫലിക്കും. ബോക്‌സ് ഓഫീസിലെ വലിയ കളക്ഷന്‍ എന്തൊരു ജന അഭിപ്രായം മാനിക്കുന്നതില്‍ ആദിപുരുഷ് ടീമിന് തടസ്സമല്ല. ഞങ്ങളുടെ ടീം പ്രേക്ഷകരുടെ വികാരത്തിനും പൊതു അഭിപ്രായത്തിനും അതീതമല്ലെന്നതിന്‍റെ  തെളിവാണ് ഈ തീരുമാനം" - പ്രസ്താവനയില്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ പറയുന്നു.

അതേ സമയം ചിത്രത്തിന്‍റെ സംഭാഷണങ്ങൾ എഴുതിയ മനോജ് മുൻതാഷിർ ശുക്ല ട്വിറ്ററിൽ ഇത് സംബന്ധിച്ച് ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്.  ഞാൻ ആദിപുരുഷിന് വേണ്ടി 4000-ലധികം വരികൾ എഴുതി. എന്നാല്‍ വിമര്‍ശനം വന്നത് അഞ്ച് വരികള്‍ക്കാണ്. എന്നാല്‍  ബാക്കിയുള്ള വരികള്‍ ശ്രീരാമന്‍റെ മഹത്വം പറഞ്ഞ്, മാ സീതയുടെ ചാരിത്ര്യം വിവരിക്കുന്നതുമാണ്. എന്നാല്‍ അതിനൊന്നും ആരും നല്ലത് പറഞ്ഞില്ല, അതിന് കാരണം എനിക്ക് മനസിലാകുന്നില്ല.

എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ വികാരത്തേക്കാൾ വലുതായി ഒന്നുമില്ല. എന്‍റെ ഡയലോഗുകൾക്ക് അനുകൂലമായി എനിക്ക് എണ്ണമറ്റ വാദങ്ങൾ നിരത്താന്‍ കഴിയും. പക്ഷെ ഇത് നിങ്ങള്‍ക്ക് ഉണ്ടാക്കിയ മനോവിഷമം കൂട്ടും. അതിനാല്‍ നിങ്ങളെ വേദനിപ്പിക്കുന്ന ചില ഡയലോഗുകൾ തിരുത്താൻ ഞാനും സിനിമയുടെ നിർമ്മാതാവും സംവിധായകനും തീരുമാനിച്ചു. ഈ ആഴ്ച മാറ്റിയ ഡയലോഗുകള്‍ സിനിമയിൽ ചേർക്കും -മനോജ് മുൻതാഷിർ ശുക്ല പറയുന്നു .

'ആദിപുരുഷ്' രണ്ട് ദിവസത്തിനുള്ളില്‍ 240 കോടി നേടി, കളക്ഷൻ റിപ്പോര്‍ട്ട് 

'തിയറ്ററില്‍ നിന്ന് പകര്‍ത്തി പ്രചരിപ്പിക്കുന്നു'; ആദിപുരുഷിനെ തകര്‍ക്കാന്‍ ശ്രമമെന്ന് കേരള പ്രഭാസ് ഫാന്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം....

Latest Videos
Follow Us:
Download App:
  • android
  • ios