'ബറോസ് കണ്ട് കണ്ണ് നിറഞ്ഞു'; കാരണം പറഞ്ഞ് മേജര്‍ രവി: വീഡിയോ

ക്രിസ്‍മസ് റിലീസ് ആയാണ് ചിത്രം എത്തിയിരിക്കുന്നത്

major ravi says his barroz review mohanlal antony perumbavoor santosh sivan

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ബറോസ് പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളില്‍ ഇന്ന് പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സാധാരണ പ്രേക്ഷകര്‍ക്കൊപ്പം സിനിമാ മേഖലയിലെ പല പ്രമുഖരും ആദ്യ ദിനം തന്നെ ചിത്രം കണ്ടു. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പമാണ് അദ്ദേഹം ചിത്രം കണ്ടത്. 

നിറഞ്ഞ കണ്ണുകളോടെയാണ് മേജര്‍ രവി തിയറ്ററില്‍ നിന്ന് പുറത്തെത്തിയത്. അതിന്‍റെ കാരണവും അദ്ദേഹം തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. "കണ്ണ് നിറഞ്ഞു. കാരണം ഇത്രയും കഴിവുള്ള ഒരു വ്യക്തി നമ്മളൊക്കെ ഡയറക്റ്റ് ചെയ്യുമ്പോള്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. അത് വലിയ കാര്യമാണ്", മേജര്‍ രവിയുടെ വാക്കുകള്‍. ചിത്രം എങ്ങനെയുണ്ടെന്ന ചോദ്യത്തിന് മേജര്‍ രവിയുടെ പ്രതികരണം ഇങ്ങനെ- "ബറോസ് ഒരു ക്ലാസിക് ആണ്. ഫാമിലിയും കുട്ടികളുമൊക്കെ ഇരുന്ന് ശരിക്ക് ആസ്വദിക്കുന്ന പടം. പതുക്കെ ഇരുന്ന് അങ്ങനെ ആസ്വദിക്കാം. ഒരു പോസിറ്റീവ് അഭിപ്രായവുമായാണ് നമ്മള്‍ പുറത്തിറങ്ങുന്നത്", മേജര്‍ രവി പറയുന്നു. 

മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്രയും ഇതേ ഷോയ്ക്ക് എത്തിയിരുന്നു. "നന്നായിട്ടുണ്ട്. വെരി നൈസ്. എനിക്ക് ഇഷ്ടപ്പെട്ടു. പ്രേക്ഷകര്‍ക്കും ഇഷ്ടമാവുമെന്ന് പ്രതീക്ഷിക്കുന്നു", സുചിത്രയുടെ വാക്കുകള്‍. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്. 

ALSO READ : ജോജുവിനൊപ്പം സുരാജ്, അലന്‍സിയര്‍; 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' ടീസര്‍

Latest Videos
Follow Us:
Download App:
  • android
  • ios