'മഹേഷും മാരുതി'യും ഒടിടിയിലേക്ക്, നാളെ സ്‍ട്രീമിംഗ് ആരംഭിക്കും

ആസിഫ് അലി ചിത്രം നാളെ സ്‍ട്രീമിംഗ് ആരംഭിക്കും.

 

Maheshum Maruthiyum ott streaming date out hrk

ആസിഫ് അലി ചിത്രമായി ഏറ്റവും ഒടുവിലെത്തിയതാണ് 'മഹേഷും മാരുതി'യും. മംമ്ത മോഹൻദാസ് ആസിഫിന്റെ നായികയായ ചിത്രം സംവിധാനം ചെയ്‍തത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ആസിഫ് അലി ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് തയ്യാറായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ആമസോണ്‍ പ്രൈം വീഡിയായിലാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുക. ഏപ്രില്‍ ഏഴിനാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികൾക്ക് കേദാർ സംഗീതം പകര്‍ന്നിരിക്കുന്നു.

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. പ്രൊഡക്ഷൻ മാനേജർ എബി കുര്യൻ. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഈ കുര്യൻ ആണ്.

എൺപതുകളിലെ ഒരു മാരുതി കാറിനേയും 'ഗൗരി' എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന 'മഹേഷ്' എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിൾ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ മുഹൂർത്തങ്ങൾക്കൊപ്പം ഹൃദ്യമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റര്‍ടെയ്‍നറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആസിഫ് അലിയും മംമ്താ മോഹൻദാസുമാണ്‌ ചിത്രത്തില്‍ 'മഹേഷി'നേയും 'ഗൗരി'യേയും അവതരിപ്പിച്ചിരിക്കുന്നത്. കലാസംവിധാനം ത്യാഗു, കോസ്റ്റും ഡിസൈൻ സ്റ്റെഫി സേവ്യർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാജേഷ് മേനോൻ, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് 'മഹേഷും മാരുതി'യുടെയും മറ്റ് പ്രവര്‍ത്തകര്‍.

Read More: പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡില്‍, 'ഹെഡ് ഓഫ് സ്റ്റേറ്റ്' പ്രഖ്യാപിച്ചു<

Latest Videos
Follow Us:
Download App:
  • android
  • ios