ഇത് പൊടിപാറും, മഹേഷ് ബാബു ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു
മഹേഷ് ബാബുവിന്റെ ചിത്രത്തിന്റെ പേരുമിട്ടു.
മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. 'ഗുണ്ടുര്‍ കാരം' എന്നാണ് പേരിട്ടിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും പ്രധാനം നല്‍കുന്ന ഒരു ചിത്രമായിരിക്കും 'ഗുണ്ടുര്‍ കാരം' എന്ന് വ്യക്തമാക്കി ടീസറും പുറത്തുവിട്ടിട്ടുണ്ട്.
ഇതിഹാസ നടനും അച്ഛനുമായ കൃഷ്‍ണയ്‍ക്കാണ് ചിത്രത്തിന്റെ ടീസര്‍ മഹേഷ് ബാബു സമര്‍പ്പിച്ചിരിക്കുന്നത്. പൂജ ഹെഗ്‍ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമനാണ്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നവി നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.
'ആര്‍ആര്‍ആര്‍' എന്ന മെഗാഹിറ്റിനു ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രത്തിലും നായകൻ മഹേഷ് ബാബുവാണ്. പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ചിത്രം ഒരുക്കുക. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ 'തോര്‍' ആയി ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ക്രിസ് ഹാംസ്‍വെര്‍ത്ത് മഹേഷ് ബാബുവിന് ഒപ്പം അഭിനയിക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എക്സ്റ്റൻഡഡ് കാമിയോ ആയിട്ടായിരിക്കും ക്രിസ് ഹാംസ്‍വെര്‍ത്ത് ചിത്രത്തില്‍ എത്തുക എന്നാണ് മിര്‍ച്ചി 9 റിപ്പോര്‍ട്ട് ചെയ്‍തത്.
'സര്‍ക്കാരു വാരി പാട്ട' എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. 2022 മെയ് 12നാണ് മഹേഷ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു 'സര്‍ക്കാരു വാരി പാട്ട' എത്തിയത്. കീര്‍ത്തി സുരേഷ്, സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിച്ചിരുന്നു. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകൻ പരശുറാമിന്റേതു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.
Read More: അര്‍ജുൻ അശോകൻ ചിത്രം 'ത്രിശങ്കു', വീഡിയോ ഗാനം പുറത്തുവിട്ടു
മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി