ഗുണ്ടുര്‍ കാരവുമായി മഹേഷ് ബാബുവെത്തുന്നു, ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞു
ഗുണ്ടുര്‍ കാരത്തിന്റെ അപ്‍ഡറ്റ് പുറത്തുവിട്ടു.
മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രം ഗുണ്ടുര്‍ കാരമാണ്. ഗുണ്ടുര്‍ കാരത്തിന്റെ പ്രമോഷണല്‍ മെറ്റീരിയലുകള്‍ സിനിമയില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. സംവിധാനം നിര്‍വഹിക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം സിനിമയുടെ സെൻസറിംഗ് കഴിഞ്ഞു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
യുഎ സര്‍ട്ടിഫിക്കറ്റാണ് ഗുണ്ടുര്‍ കാരം സിനിമയ്‍ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ജനുവരി 12നാണ്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തുന്നത്. മഹേഷ് ബാബുവിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗുണ്ടുര്‍ കാരം.
മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് ചര്‍ച്ചയായി. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അതിനാല്‍ നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസ് നിര്‍വഹിക്കുന്നു എന്നതിനാലും പ്രതീക്ഷകളിലാണ് ആരാധകര്‍. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 78 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിക്കുമ്പോള്‍ പാട്ടുകള്‍ ഹിറ്റാകും എന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക