20 കോടി ബജറ്റ്, സോളോ ഹിറ്റില്ലാത്ത കഷ്ടപ്പെടുന്ന നടന് 100 കോടി ക്ലബ് കൊടുത്ത ചിത്രം ഒടുവില്‍ ഒടിടിയില്‍ എത്തി
ഒടിടി റിലീസിന് മുന്‍പ് നിര്‍മ്മാതാക്കള്‍ മലയാളി സിനിമാപ്രേമികള്‍ക്ക് നന്ദി പറഞ്ഞത് ശ്രദ്ധേയമായിരുന്നു.
ചെന്നൈ: നിതിലന്‍ സ്വാമിനാഥന്‍റെ രചനയിലും സംവിധാനത്തിലുമെത്തിയ ആക്ഷന്‍ ത്രില്ലര്‍ റിവഞ്ച് പടമാണ് മഹാരാജ. വിജയ് സേതുപതിയുടെ കരിയറിലെ 50മത്തെ ചിത്രം എന്ന നിലയില്‍ പ്രധാന്യം നേടിയ ചിത്രം ആ പ്രതീക്ഷ തീയറ്ററിലും കാത്തു. ആദ്യ ദിനം തൊട്ട് മികച്ച മൗത്ത് പബ്ലിസിറ്റി കിട്ടിയ ചിത്രം വിജയ് സേതുപതിയുടെ ആദ്യത്തെ സോളോ 100 ക്ലബ് ചിത്രമായി മാറി. കേരളത്തില്‍ നിന്നും 8 കോടിയോളം രൂപ ചിത്രം കളക്ട് ചെയ്തിരുന്നു.
20 കോടി രൂപ ചിലവില്‍ എടുത്ത ചിത്രം 110 കോടിക്ക് അടുത്ത് ആഗോള ബോക്സോഫീസില്‍ നേടിയ ശേഷം ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ എത്തിയിരിക്കുകയാണ്. ചിത്രം റിലീസായി 28മത്തെ ദിവസമാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യാന്‍ എത്തിയിരിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സില്‍ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ കാണാം.
ഒടിടി റിലീസിന് മുന്‍പ് നിര്‍മ്മാതാക്കള്‍ മലയാളി സിനിമാപ്രേമികള്‍ക്ക് നന്ദി പറഞ്ഞത് ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ നിന്ന് 8 കോടിയില്‍ അധികമാണ് ചിത്രം നേടിയത്. നിര്‍മ്മാതാക്കളായ പാഷന്‍ സ്റ്റുഡിയോസ് അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്, ഒപ്പം മലയാളികള്‍ക്കുള്ള നന്ദിയും.
വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. രണ്ട് കാലങ്ങളിലായി നോണ്‍ ലീനിയര്‍ സ്വഭാവത്തിലാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ നിതിലന്‍ സ്വാമിനാഥന്‍ കഥ പറയുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് സെല്‍വം എന്ന പ്രതിനായക കഥാപാത്രമായി എത്തുന്നത്.
സചന നമിദാസ്, മംമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രഹ്‍മണ്യം, അഭിരാമി, ദിവ്യ ഭാരതി, സിങ്കംപുലി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം ബി അജനീഷ് ലോക്നാഥ്.
'സുഹാനത്തായെ കയറി തള്ളേന്ന് വിളിച്ചാൽ ഞങ്ങൾക്ക് അത് സഹിക്കൂല'
കല്‍ക്കി 2898 എഡി എപ്പോള്‍ ഒടിടിയില്‍ വരും? എവിടെ കാണാം, വിവരങ്ങള്‍ ഇങ്ങനെ