'ആറ് മാസത്തില്‍, 125 ദിവസത്തെ സിനിമാ ചിത്രീകരണം', 'ലിയോ'യില്‍ അഭിമാനമെന്നും ലോകേഷ് കനകരാജ്

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ലിയോ'യ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകരും.

Lokesh Kanagarajs Vijay starrer film Leo wrapped up hrk

തെന്നിന്ത്യൻ പ്രേക്ഷകര്‍ ചര്‍ച്ചയാക്കി മാറ്റിയ സിനിമാ പ്രഖ്യാപനമായിരുന്നു 'ലിയോ'യുടേത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രം എന്നതാണ് 'ലിയോ'യുടെ ആകര്‍ഷണം. 'ലിയോ'യുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. 'ലിയോ' ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന ഒന്നാണെന്നും സംവിധായകൻ വ്യക്തമാക്കി.

ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമാ ചിത്രീകരണം. സിനിമയ്‍ക്കായി സമര്‍പ്പിച്ചവര്‍ക്ക് താൻ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് 'ലിയോ'യുടെ സംവിധായകൻ ലോകേഷ് കനകരാജ് വ്യക്തമാക്കിയിരിക്കുന്നത്. വിജയ്‍യുടെ നായികയായി തൃഷ എത്തുന്ന ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും വേഷമിടുന്നു.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ചിത്രത്തില്‍ ശരത്‍കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ 'രഞ്‍ജിതമേ', 'തീ ദളപതി', 'സോള്‍ ഓഫ് വാരിസ്', 'ജിമിക്കി പൊണ്ണ്', 'വാ തലൈവാ' എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്.

Read More: അടപടലംപെട്ട് 'ശിവാഞ്ജലി', 'സാന്ത്വനം' റിവ്യു

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്

Latest Videos
Follow Us:
Download App:
  • android
  • ios