വിജയിയെ കുറ്റം പറയരുത്, അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കെന്ന് ലോകേഷ്

ട്രെയിലറിന് എതിരെ രൂക്ഷവിമർശനം ചിലര്‍ ഉയര്‍ത്തിയിരുന്നു. സ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം വിജയ് ലിയോ ട്രെയിലറിൽ സംസാരിച്ചുവെന്ന് ഇവർ ആരോപിക്കുന്നു.

Lokesh Kanagaraj says free vijay he will take all responsibility for use of cuss word in Leo trailer vvk

ചെന്നൈ: തമിഴ് സിനിമയില്‍ ഇതുവരെ ഇറങ്ങിയ സിനിമ ട്രെയിലറുകളുടെ റെക്കോഡുകള്‍ എല്ലാം ഭേദിച്ചിരിക്കുകയാണ് ഒക്ടോബര്‍ 5ന് ഇറങ്ങിയ ലിയോ ട്രെയിലര്‍. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസം ട്രെയിലർ എത്തിയപ്പോൾ വിജയ് ആരാധകര്‍ വന്‍ ആവേശത്തിലായിരുന്നു. വലിയ സർപ്രൈസ് ആകും ലോകേഷ് കനകരാജ് പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഇരിക്കുന്നതെന്ന് ട്രെയിലർ ഉറപ്പിച്ചു കഴിഞ്ഞു. 

മാസും ക്ലാസും ഫൈറ്റുമായി എത്തിയ ട്രെയിലർ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ. എന്നാല്‍ ട്രെയിലര്‍ വിവാദവും സൃഷ്ടിച്ചിട്ടുണ്ട്.  തമിഴ്നാട്ടിലെ വിവിധ സംഘടനകള്‍ ട്രെയിലറില്‍ ഉപയോഗിക്കുന്ന ഒരു വാക്കിന്‍റെ പേരില്‍ വിജയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

ട്രെയിലറിന് എതിരെ രൂക്ഷവിമർശനം ചിലര്‍ ഉയര്‍ത്തിയിരുന്നു. സ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം വിജയ് ലിയോ ട്രെയിലറിൽ സംസാരിച്ചുവെന്ന് ഇവർ ആരോപിക്കുന്നു. ഒപ്പം അയോ​ഗ്യനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ് എന്നാണ് തമിഴ്നാട്ടിലെ അനൈത്ത് മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ എക്സില്‍ പോസ്റ്റ് ചെയ്തത്. ട്രെയിലർ ആരംഭിച്ച് 1.46 മിനിറ്റ് ആകുമ്പോൾ വിജയ് തൃഷയോട് സംസാരിക്കുന്നൊരു രം​ഗമുണ്ട്. ഈ സംഭാഷണമാണ് വിവാദമായത്.

അതേ സമയം ഈ സംഭാഷണത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സംവിധായകന്‍ ലോകേഷ് കനകരാജ് രംഗത്ത് എത്തി. ഇതിന്‍റെ പേരില്‍ ദളപതി വിജയിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും. ഇത് പൂര്‍ണ്ണമായും തന്‍റെ ഉത്തരവാദിത്വമാണെന്നുമാണ് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 

ഈ വാക്കാണ് ആ രംഗത്ത് എന്ന് അറിഞ്ഞപ്പോള്‍ അത് പറയാന്‍ വിജയ് മടിച്ചിരുന്നു. എന്നാല്‍ കഥാപാത്രത്തിന്‍റെ ഇമോഷന്‍ വ്യക്തമാക്കി അത് അദ്ദേഹത്തിനെക്കൊണ്ട് ചെയ്യിക്കുകയായിരുന്നു. ചിലപ്പോള്‍ കഥാപാത്രത്തിന്‍റെ ദേഷ്യവും മറ്റും വയലന്‍സിലൂടെ മാത്രമല്ല വാക്കിലൂടെയും പ്രകടിപ്പിക്കേണ്ടിവരുമെന്ന് ലോകേഷ് പറയുന്നു.

അതേ സമയം നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാന്‍ വിജയിയെ പിന്തുണച്ച് രംഗത്ത് എത്തി. സിനിമയുടെ ആകെ സന്ദേശം നോക്കിയാല്‍ മതി. അതിലെ ഒരു സംഭാഷണവും മാന്യമാകണം എന്ന് കരുതരുത് എന്നാണ് സീമാന്‍ പറഞ്ഞത്. ഒക്ടോബര്‍ 19നാണ് ലിയോ റിലീസ് ആകുന്നത്. 

മൂന്നാറില്‍ ഷൂട്ട് ചെയ്യാനിരുന്ന വിജയിയുടെ ലിയോ, കശ്മീരിലേക്ക് പോയതിന് കാരണം ഇതാണ്.!

നിങ്ങള്‍ക്ക് മാറാന്‍ വേറെ ഡ്രസുണ്ടോ?; അവതാരക ദിവ്യ ദര്‍ശനിയെ അപമാനിച്ചത് നയന്‍താരയോ, തമിഴകത്ത് ചൂടേറിയ ചര്‍ച്ച

Latest Videos
Follow Us:
Download App:
  • android
  • ios