'ലിയോ കഥ ഫേക്കായിരുന്നോ': ലോകേഷിന്‍റെ വാക്കുകള്‍ ശരിവച്ച് വീഡിയോ പുറത്ത്.!
എന്നാല്‍ ലോകേഷില്‍ നിന്നും പ്രതീക്ഷ രീതിയില്‍ ലിയോ വന്നില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. എല്‍സിയുവിലെ മറ്റ് പടങ്ങളായ കൈതി, വിക്രം എന്നിവയോളം ലിയോ വരില്ലെന്നാണ് പല നിരൂപണങ്ങളും വന്നത്.
ചെന്നൈ: ഒരു വിജയ് ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ ഹൈപ്പിലാണ് ലിയോ എത്തിയത്. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ലോകേഷ് കനകരാജ് എന്ന സംവിധായകൻ ആണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ ലിയോ എന്നറിയാനുള്ള കാത്തിരിപ്പായിരുന്നു പ്രേക്ഷകരുടെ ആവേശം. ഒടുവിൽ തിയറ്ററില്‍ എത്തിയ ചിത്രം പ്രേക്ഷ ഹൃദയങ്ങൾ കീഴടക്കി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
എന്നാല്‍ ലോകേഷില്‍ നിന്നും പ്രതീക്ഷ രീതിയില്‍ ലിയോ വന്നില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. എല്‍സിയുവിലെ മറ്റ് പടങ്ങളായ കൈതി, വിക്രം എന്നിവയോളം ലിയോ വരില്ലെന്നാണ് പല നിരൂപണങ്ങളും വന്നത്. ചിത്രത്തിന്‍റെ രണ്ടാം പകുതി സംബന്ധിച്ച് ഏറെ വിമര്‍ശനങ്ങളും വന്നിരുന്നു. ഇപ്പോള്‍ ചിത്രം പുറത്തുവന്നതിന് ശേഷം സംവിധായകന്‍ ലോകേഷ് കനകരാജ് സിനിമ ഉലഗത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്നു.
ഏറെ വിമര്‍ശനം കേട്ട ലിയോയിലെ ഫ്ലാഷ് ബാക്കിൽ ഏറെക്കുറെ വ്യാജമാകാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് ലോകേഷ്. മൻസൂർ അലിഖാന്റെ കഥാപാത്രം പറഞ്ഞ ഫ്ലാഷ് ബാക്ക് സത്യമാകാനും വ്യാജമാകാനും സാധ്യതയുണ്ട്. ലിയോ ആരാണെന്ന് പാർത്ഥിപൻ പറഞ്ഞിട്ടില്ല. ഇത് മനസിലാകാതിരിക്കാൻ പല ഭാഗങ്ങളും കട്ട് ചെയ്തിട്ടുണ്ടെന്നും ലോകേഷ് കനകരാജ് പറഞ്ഞു. മൻസൂർ അലിഖാന്റെ കഥാപാത്രം ഫ്ലാഷ്ബാക്ക് കഥ പാര്‍ത്ഥിപന്‍റെ സുഹൃത്ത് ജോഷിയോട് പറയും മുന്‍പ് ഒരോ കഥയ്ക്കും ഒരോ പതിപ്പ് ഉണ്ടാകും, ഇത് എന്‍റെ കാഴ്ചപ്പാടാണ് എന്ന് പറയുന്നുണ്ടെന്ന് ലോകേഷ് പറയുന്നു.
എന്നാല്‍ പിന്നീട് എഡിറ്റിംഗില്‍ ആ ഭാഗം എടുത്തു കളഞ്ഞു. പെട്ടെന്ന് ഒരു കഥ പറഞ്ഞ് മറ്റൊരു ഫേക്ക് കഥയിലേക്ക് പോകേണ്ടല്ലോ എന്ന ചിന്തയാണ് ഇത് മാറ്റാന്‍ കാരണം. എന്നാല്‍ ഈ അഭിമുഖത്തിന് ശേഷം ലോകേഷ് ഫാന്‍സ് തിയറി സ്വന്തമായി പറഞ്ഞതാണോ, അല്ല ഇത് വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പറഞ്ഞതാണോ എന്ന രീതിയില്‍ ചര്‍ച്ച വന്നു. അതിന് ശേഷം ഇപ്പോഴിതാ മന്‍സൂര്‍ അലി ഖാന്‍റെ നീക്കം ചെയ്ത സംഭാഷണം പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ ആയ സെവൻ സ്ക്രീൻ സ്റ്റുഡിയോ.
ഇതോടെ ലോകേഷ് പറഞ്ഞത് സത്യമാണ് എന്ന് കൂടി തെളിഞ്ഞിരിക്കുകയാണ്. അതേ സമയം 13 ദിവസം ബോക്സോഫീസില്‍ പിന്നീട്ട ലിയോ ആഗോളതലത്തില്‍ കളക്ഷനില്‍ 600 കോടിയിലേക്ക് കുതിക്കുകയാണ് എന്നാണ് വിവരം.
ലിയോ വിജയാഘോഷത്തിന് എത്തുന്ന ആരാധകര്‍ക്ക് ആധാര്‍ നിര്‍ബന്ധം.!