തുടര്‍ച്ചയായി 5 അഭിമുഖങ്ങള്‍; ലോകി കട്ട കോണ്‍ഫിഡന്‍സില്‍; ലിയോ കത്തുമെന്ന് ഫാന്‍സ്.!
ഭരദ്വാജ് രംഗന്‍ അടക്കം അഞ്ചോളം തമിഴ് യൂട്യൂബേര്‍സിനാണ് ലിയോ സംവിധായകന്‍ ലോകേഷ് കനകരാജ് അഭിമുഖം നല്‍കിയത്. അതില്‍ ലോകേഷ് പുലര്‍ത്തിയ വ്യക്തതയും, ആത്മവിശ്വാസവും വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്.
ചെന്നൈ: ദളപതി വിജയ് നായകനായി എത്തുന്ന ചിത്രത്തിനപ്പുറം ലിയോ എന്ന ചിത്രം പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമായി മാറുന്നത് അത് ഒരു ലോകേഷ് കനകരാജ് ചിത്രം എന്ന നിലയിലാണ്. ഒരു സംവിധായകന്‍റെ കരിയറില്‍ അദ്ദേഹത്തിന്‍റെ അഞ്ചാമത്തെ ചിത്രത്തിന് ലഭിക്കുന്നത് അത്രയും വലിയ ഹൈപ്പാണ്. ഒരുഘട്ടത്തില്‍ ഇത്രയും വലിയ ഹൈപ്പ് ചിത്രത്തിന് വിനയാകുമോ എന്ന തരത്തില്‍ വിജയ് ഫാന്‍സിനിടയില്‍ സംസാരം വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി സംവിധായകന്‍ ലോകേഷ് കനകരാജ് നല്‍കിയ അഭിമുഖങ്ങള്‍ ശരിക്കും വിജയ് ഫാന്‍സിന് ആഹ്ളാദമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഭരദ്വാജ് രംഗന്‍ അടക്കം അഞ്ചോളം തമിഴ് യൂട്യൂബേര്‍സിനാണ് ലിയോ സംവിധായകന്‍ ലോകേഷ് കനകരാജ് അഭിമുഖം നല്‍കിയത്. അതില്‍ ലോകേഷ് പുലര്‍ത്തിയ വ്യക്തതയും, ആത്മവിശ്വാസവും വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. നേരത്തെയും പ്രീ റിലീസ് അഭിമുഖങ്ങള്‍ ലോകേഷ് നല്‍കാറുണ്ട്. എന്നാല്‍ വിക്രം സമയത്ത് ലോകേഷ് ഇത് നടത്തിയിരുന്നില്ല. അന്ന് കമല്‍ഹാസനായിരുന്നു നേരിട്ട് പ്രമോഷന്‍ നടത്തിയത്. എന്നാല്‍ ലിയോയുടെ കാര്യത്തില്‍ ഓഡിയോ റിലീസ് അടക്കം റദ്ദാക്കിയതോടെ എന്ത് പ്രമോഷന്‍ രീതിയാണ് വരാനിരിക്കുന്നത് എന്ന് കാത്തിരുന്നവര്‍ക്ക് മുന്‍പിലേക്കാണ് ലിയോ സംവിധായകന്‍ തന്നെ എത്തിയത്.
ചിത്രം ഒരു ഇമോഷണല്‍ ആക്ഷന്‍ ത്രില്ലറാണെന്ന് ലോകേഷ് അഭിമുഖങ്ങളില്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതിനൊപ്പം തന്നെ നൂറു ശതമാനം തന്‍റെ ചിത്രം എന്ന് ലോകേഷ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ചിത്രത്തിന്‍റെ അവസാനത്തെ 40 മിനുട്ട് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന എല്ലാം ഹൈയും ലഭിക്കും എന്ന് പറഞ്ഞ ലോകേഷ്. ഒരു അഭിമുഖത്തിലും നിരന്തരമായ എല്‍സിയു ചിത്രമാണോ ഇതെന്ന ചോദ്യത്തെ അവഗണിച്ചത് ശ്രദ്ധേയമാണ്. എന്നാല്‍ സര്‍പ്രൈസ് ഉണ്ടാകും എന്ന് ലോകേഷ് ഉറപ്പിച്ച് പറയുന്നുണ്ട്. അതിനായി പത്ത് ദിവസം കൂടി കാത്തിരിക്കൂ എന്ന് ലോകേഷ് പറയുന്നു.
അതേ സമയം എല്‍സിയുവില്‍ എനിയെന്ത് എന്ന് വ്യക്തമായ പ്ലാന്‍ ലോകേഷിനുണ്ട്. റോളക്സ്, കൈതി 2, വിക്രം 2 എല്ലാം ലോകേഷിന്‍റെ പദ്ധതിയില്‍ ഉണ്ട്. എല്‍സിയുവിന് ഒരു എന്‍റ് ഗെയിം ഉണ്ടാകും എന്ന് ലോകേഷ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. പത്ത് സിനിമകള്‍ക്ക് ശേഷം റിട്ടര്‍മെന്‍റ് എന്ന കാര്യം പരസ്യമായി പറയില്ലെങ്കിലും അതിനുള്ള സാധ്യതകളും തള്ളി കളയുന്നില്ലെന്ന് ലോകേഷ് പറയുന്നു.
എന്തായാലും ലോകേഷിന്‍റെ കോണ്‍ഫിഡന്‍സ് വിജയ് ആരാധകര്‍ ആഘോഷിക്കുന്നുണ്ട്. ചിത്രം നന്നായി വന്നു എന്നതിന്‍റെ സൂചനയാണ് ലോകേഷിന്‍റെ സംസാരം എന്നാണ് വിജയ് ആരാധകരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നത്.
അതേ സമയം 300 കോടിയാണ് ലിയോയുടെ ആകെ ബജറ്റ് എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. റിലീസിന് മുന്നോടിയായി നടന്ന ബിസിനസിലൂടെ മികച്ച നേട്ടം ചിത്രം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റൽ, വീഡിയോ അവകാശങ്ങൾ ഉൾപ്പടെ ഉള്ളവയിലൂടെ നേടിയത് 487 കോടിയാണെന്ന് ട്രാക്കറായ എ.ബി ജോർജ് ട്വീറ്റ് ചെയ്യുന്നു.
'ചാവേര്‍' മലയാളിയുടെ മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ തിയറ്ററുകൾ നിറക്കേണ്ട സിനിമ: ഹരീഷ് പേരടി
വിജയിയുടെ ലിയോയുമായി ക്ലാഷിന് ആര്‍ക്ക് ധൈര്യം; ഞാനുണ്ടെന്ന് ബാലയ്യ; വരുന്നു ‘ഭഗവന്ത് കേസരി'