'ലിറ്റിൽ ഹാർട്സ്' സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്; നിഗൂഢത പുറത്തുവരാനുണ്ടെന്ന് നിര്‍മ്മാതാവ്

ചിത്രം ജൂൺ 7ന് തിയറ്ററുകളിൽ എത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. 

Little Hearts movie banned in Gulf countries; The producer says the mystery is about to come out vvk

കൊച്ചി: ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ൻ നിഗമും മഹിമയും നായികനായകന്മാരായി എത്തുന്ന ലിറ്റിൽ ഹാർട്സിന് ജിസിസി രാജ്യങ്ങളില്‍ വിലക്കെന്ന് നിര്‍മ്മാതാവ്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്‍റെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ അറിയിച്ചത്. 

ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ ചെയ്ത ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്സ്. എന്നാല്‍ വളരെ ഖേദത്തോടെ ഞാന്‍ അറിയിക്കട്ടെ ലിറ്റില്‍ ഹാര്‍ട്ട്സ് ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കില്ല. ഗവണ്‍മെന്‍റ് പ്രദര്‍ശനം വിലക്കിയിരിക്കുന്നു. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിന് എത്തിക്കണമെന്ന എന്‍റെ മോഹത്തിനേറ്റ വലിയ മുറിവാണ് ഇത്. പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിന്‍റെ കാരണങ്ങള്‍ തുറന്നുപറയാനാകില്ല. ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂ. ക്ഷമിക്കൂ. നാളെ തീയറ്ററില്‍ എത്തുന്ന ചിത്രം കാണാണമെന്നും സാന്ദ്ര പോസ്റ്റില്‍ പറയുന്നു. 

ചിത്രം ജൂൺ 7ന് തിയറ്ററുകളിൽ എത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സിബിയായി ഷെയ്നും ശോശയായി മഹിമയും ആണ് എത്തുന്നത്. 

കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹൃദയ ഹാരിയായ ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സന മൊയ്തുട്ടിയും ചേർന്നാണ്. ഗാനരചന വിനായക് ശശികുമാർ. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ  സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു.സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം "നല്ല നിലാവുള്ള രാത്രി".

മലയാള സിനിമയിൽ നിർമ്മാണം, അഭിനയം എന്നീ മേഖലകളിൽ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും" ലിറ്റിൽ ഹാർട്സ്" ശ്രദ്ധേയമാണ്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവിൽ പ്രേക്ഷക പ്രശംസ നേടിയ, അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം. 

അഭിനയ പ്രതിഭകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഒരു ഗംഭീര താരനിര തന്നെയുണ്ട് ചിത്രത്തിൽ. ബാബുരാജ്, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ജോൺ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടൻ. ബിജു മേനോൻ റോഷൻ മാത്യു ചിത്രം  ഒരു തെക്കൻ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു.

ക്യാമറ ലുക്ക് ജോസ്. എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാരാജ് കപിൽ.ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, അസോസിയേറ്റ്  ഡയറക്ടർ മൻസൂർ റഷീദ്. പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി ഷെരിഫ് മാസ്റ്റർ. പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്- അനീഷ് ബാബു, ഡിസൈൻസ് ഏസ്ത്തറ്റിക് കുഞ്ഞമ്മ, തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

തമിഴ്നാട്ടില്‍ ഡിഎംകെയുടെ മിന്നും ജയം; വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റം പാളുമോ, നീളുമോ?

നിരൂപകര്‍ പുകഴ്ത്തി, ത്രില്ലിംഗ് സ്പോര്‍ട്സ് ഡ്രാമ: തീയറ്ററില്‍ എട്ടുനിലയില്‍ പൊട്ടി, ഒടുവില്‍ ഒടിടിയില്‍

Latest Videos
Follow Us:
Download App:
  • android
  • ios