ലിജോ- മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണം ജനുവരിയില്‍

ജീത്തു ജോസഫ് ചിത്രം റാം പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുക ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍

lijo jose pellissery mohanlal movie will start rolling in january 10

മലയാള സിനിമാ പ്രേമികളില്‍ സമീപകാലത്ത് ഏറ്റവുമധികം ആവേശമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം. ചിത്രത്തിന്‍റെ പേരോ ഫസ്റ്റ് ലുക്കോ കാസ്റ്റോ ഒന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ഇത്തരത്തില്‍ ഒരു പ്രോജക്റ്റ് വരുന്നു എന്ന ഔദ്യോഗിക വിവരം തന്നെ സിനിമാപ്രേമികളെ സംബന്ധിച്ച് ആഘോഷിക്കാനുള്ള കാരണമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ മറ്റൊരു അപ്ഡേറ്റ് കൂടി പുറത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കും എന്നത് സംബന്ധിച്ചാണ് അത്.

ജീത്തു ജോസഫ് ചിത്രം റാം പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുക ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ ആയിരിക്കും. ജനുവരി 10 ന് ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാരുടെ പ്ലാന്‍. റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്. ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്‍തതും ഷിജു ബേബി ജോണിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ മോഹന്‍ലാല്‍ ആയിരുന്നു.

ALSO READ : വേറിട്ട ഭാവത്തില്‍ നിവിന്‍ പോളി; 'സാറ്റര്‍ഡേ നൈറ്റ്' ടീസര്‍

അതേസമയം ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് റാം. കൊവിഡ് കാലത്ത് ചിത്രീകരണം മുടങ്ങിയിരുന്ന ചിത്രത്തിന്‍റെ വിദേശ ഷെഡ്യൂളുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് ഇനി മൊറോക്കോ, ടുണീഷ്യ ഷെഡ്യൂളുകളാണ് അവശേഷിക്കുന്നത്. 40 ദിവസത്തെ ഷൂട്ട് ആണ് മൊറോക്കോയില്‍ പ്ലാന്‍ ചെയ്‍തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന റാമിന്‍റെ രചനയും ജീത്തുവിന്‍റേത് തന്നെയാണ്. തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios