സസ്പെന്‍സിനൊടുവില്‍ പേര് എത്തി; ലിജോ- മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു

മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും

lijo jose pellissery mohanlal movie titled Malaikottai Valiban

ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. രണ്ട് ദിവസം മുന്‍പാണ് 23 ന് ടൈറ്റില്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന കാര്യം നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പേര് വ്യക്തമാക്കാതെ പോസ്റ്ററിലെ ചില ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോയും ഒപ്പം നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ പേര് എന്തായിരിക്കുമെന്ന് പ്രവചിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്.

മോഹന്‍ലാല്‍ ഉള്‍പ്പെടെ ചിത്രത്തില്‍ അഭിനയിക്കുന്ന ഒരു താരത്തിന്‍റെയും ചിത്രമില്ലാതെ ടൈറ്റില്‍ ഡിസൈന്‍ മാത്രമാണ് പോസ്റ്ററില്‍. ഒപ്പം അണിയറക്കാരുടെ പേര് വിവരങ്ങളും. ഓള്‍ഡ് മങ്ക്സും ചിത്രകാരന്‍ കെ പി മുരളീധരനും ചേര്‍ന്നാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്‍തിരിക്കുന്നത്. മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന എന്ന് ടൈറ്റിലിന് മുകളില്‍ കൊടുത്തിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സിനിമയെന്ന് ടൈറ്റിലിനു മുകളില്‍ പതിവുപോലെ ആലേഖനവുമുണ്ട്.

മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം  മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി  ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. മോഹന്‍ലാല്‍ ഒഴിച്ചുള്ള താരനിര സംബന്ധിച്ച വിവരങ്ങള്‍ ഇനിയും പുറത്തെത്തിയിട്ടില്ല. ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ, സോഷ്യല്‍ മീഡിയയിലെ ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബര്‍ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകനൊപ്പം മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ഇതിനകം വലിയ ഹൈപ്പ് നേടിയിട്ടുണ്ട് ചിത്രം.

ALSO READ : 'ഭയങ്കര ചലഞ്ചിംഗ് സിനിമ'; ലിജോ- മോഹന്‍ലാല്‍ പ്രോജക്റ്റിനെക്കുറിച്ച് പൃഥ്വിരാജ്

Latest Videos
Follow Us:
Download App:
  • android
  • ios