റെഡിയാണോ എന്ന് ലോകേഷ്; പിന്നാലെ വിജയിയുടെ ലിയോ ചിത്രത്തിന്‍റെ വന്‍ വന്‍ അപ്ഡേറ്റ്; ആഘോഷിച്ച് ആരാധകര്‍.!

സംവിധായകന്‍ ലോകേഷിന്‍റെ ഭാഗത്ത് നിന്നും എന്തെങ്കിലും അപ്ഡേറ്റിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ വലിയ സൂചന നല്‍കിയിരിക്കുകയാണ് ലോകേഷ്. 

Leo movie First Single NaaReady on Actor Vijay Birthday vvk

ചെന്നൈ: വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ'. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്നതാണ് 'ലിയോ'യുടെ ഏറ്റവും വലിയ ആകര്‍ഷണം. അതുകൊണ്ടുതന്നെ 'ലിയോ'യുടെ എല്ലാ അപ്‍ഡേറ്റുകള്‍ക്കും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. 

സംവിധായകന്‍ ലോകേഷിന്‍റെ ഭാഗത്ത് നിന്നും എന്തെങ്കിലും അപ്ഡേറ്റിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ വലിയ സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ് എത്തിയത്. അത് ലിയോ സംബന്ധിച്ച് ആയിരിക്കും എന്നാണ് ആരാധകര്‍ അപ്പോള്‍ തന്നെ പ്രതീക്ഷിച്ചിരുന്നു. "റെഡിയാ" (റെഡിയാണോ) എന്നാണ് ലോകേഷ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിച്ചത്. വലിയൊരു അപ്ഡേറ്റ് വരുന്നു എന്ന സൂചനയാണ് സ്റ്റാര്‍ സംവിധായകന്‍ നല്‍കുന്നത് എന്ന് വ്യക്തം.

ഇതിയത് എന്ത് എന്നറിയാനുള്ള കാത്തിരിപ്പാണ്. ഫേസ്ബുക്കിലെ പോസ്റ്റ് ഒരു മണിക്കൂറിനുള്ളില്‍ പത്തായിരത്തോളം റീയാക്ഷനാണ് ലഭിച്ചത്. അതിന് പിന്നാലെ അഞ്ച് മണിക്ക് ശേഷം വിവരം ലോകേഷ് തന്നെ അറിയിച്ചു. ലിയോയിലെ ആദ്യത്തെ പാട്ട് നാന്‍ റെഡി വരുന്ന ജൂണ്‍ 22ന് പുറത്തുവിടും. നടന്‍ വിജയിയുടെ ജന്മദിനമാണ് അന്ന്.

തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയാണ് ലിയോ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. എന്നാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് വിവരങ്ങള്‍ അല്ലാതെ നിര്‍മ്മാതാക്കളില്‍ നിന്നോ മറ്റോ വലിയ അപ്ഡേറ്റൊന്നും ഉണ്ടായിട്ടില്ല. ചെന്നൈയില്‍ അവസാന ഷെഡ്യൂള്‍ ഷൂട്ടിലാണ് ചിത്രം എന്നാണ് വിവരം. 

വിജയ് നായകനാകുന്ന 'ലിയോ' എന്ന ചിത്രത്തില്‍ 100 നര്‍ത്തകര്‍ പങ്കെടുക്കുന്ന ഒരു രംഗം ചെന്നൈയില്‍ ചിത്രീകരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. പതിവ് വിജയ് ചിത്രത്തിലേതുപോലെ ഡാൻസ് രംഗം  'ലിയോ'യിലും ആവേശമാകുന്നതാകും എന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും 'ലിയോ'യില്‍ അഭിനയിക്കുന്നു.

വിജയ് ലോകേഷ് ചിത്രം 'ലിയോ'യില്‍ സര്‍പ്രൈസായി മറ്റൊരു മലയാളി താരം.!

പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍, വിജയ് ചിത്രത്തിലെ നായികയാകാൻ പരിഗണിക്കുന്നവരുടെ പട്ടിക

Latest Videos
Follow Us:
Download App:
  • android
  • ios