വിജയ്- സം​ഗീത വേർപിരിയൽ യാഥാർത്ഥ്യമോ ? ഭാര്യയെ കുറിച്ച് ദളപതി പറഞ്ഞത്, നടിയുടെ വെളിപ്പെടുത്തല്‍

ലിയോ ആണ് വിജയിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.

leo movie actress janani says vijay talk about his wife sangeetha in the situation of divorce buzz nrn

ന്ത്യയൊട്ടാകെ വൻ ആരാധകവൃന്ദമുള്ള നടനാണ് വിജയ്. അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിക്കുന്ന ​ഗംഭീര വരവേൽപ്പ് തന്നെയാണ് അതിന് ഉ​ദാഹരണം. ഇത്തരത്തിൽ വിജയ് ചിത്രങ്ങൾ ആഘോഷിക്കപ്പെടുന്നത് പോലെ നടന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും വൻ തോതിൽ പ്രചരിക്കാറുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേത് ആണ് ഭാര്യ സം​ഗീതയുമായി വിജയ് വേർപിരിയുന്നു എന്ന വാർത്ത. 

ഏതാനും മാസങ്ങൾക്ക് മുൻപാണ് വിജയ്- സം​ഗീത വേർപിരിയൽ വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളോട് വിജയിയോ സം​ഗീതയോ പ്രതികരിക്കാനും തയ്യാറായിട്ടില്ല. ഈ അവസരത്തിൽ ഭാ​ര്യയെ കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ലിയോ താരം ജനനി. ചിത്രത്തിൽ വിജയ് നടത്തുന്ന കോഫി ഷോപ്പിലെ ജോലിക്കാരിയായാണ് ജനനി എത്തിയത്. ‌‌

സെറ്റിൽ വച്ച് വിജയിയോട് സംസാരിക്കാൻ കഴിഞ്ഞത് വലിയ ഭാ​ഗ്യമാണെന്ന് ജനനി പറയുന്നു. തന്റെ ശ്രീലങ്കൻ തമിഴ് കേൾക്കുമ്പോൾ ഭാര്യ സം​ഗീതയെ ആണ് ഓർമ വരുന്നതെന്ന് വിജയ് പറഞ്ഞതായി ജനനി ഒരു അഭിമുഖത്തിൽ പറയുന്നു. തന്നെ പോലെ ജാഫ്നയിൽ നിന്നാണ് സം​ഗീതയും വരുന്നതെന്ന് വിജയ് പറഞ്ഞതായും ജനനി ഓർത്തെടുത്തു. അതേസമയം, വിജയ് ഭാര്യയെ കുറിച്ച് ഇങ്ങനെ വാചാലനാകുന്നത് കാണുമ്പോൾ, വിവാഹ മോചന വാർത്തകൾ തള്ളിക്കളയേണ്ട സമയം കഴിഞ്ഞുവെന്ന് പറയുകയാണ് ആരാധകർ. 

അക്കാരണത്താൽ മാർക്ക് കുറയരുതെന്ന് അങ്കിള്‍ പറഞ്ഞു, അന്നുമുതൽ എന്റെ സ്പോൺസറായി; അമൃത സുരേഷ്

അതേസമയം, ലിയോ ആണ് വിജയിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഉടൻ ഒടിടിയിൽ എത്തും. ദളപതി 68 എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനിധിയാണ് നായികയായി എത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios