നടന്‍ ലാലു അലക്സിന്‍റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു
സംസ്‍കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന്
നടന്‍ ലാലു അലക്സിന്‍റെ മാതാവ് അന്നമ്മ ചാണ്ടി (Annamma Chandy/ 88) അന്തരിച്ചു. പരേതനായ വേളയില്‍ വി ഇ ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.
ലാലു അലക്സ്, ലൈല, റോയ്, പരേതയായ ലൌലി എന്നിവരാണ് മക്കള്‍. ബെറ്റി (തേക്കുംകാട്ടില്‍ ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ കുമരകം) എന്നിവരാണ് മരുമക്കള്‍. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍.
രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം; 'ലാല്‍ സിംഗ് ഛദ്ദ'യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി
ഈ വര്‍ഷം ബോളിവുഡിന് ഏറ്റവുമധികം പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ പ്രധാനമാണ് ലാല്‍ സിംഗ് ഛദ്ദ (Laal Singh Chaddha). ആമിര്‍ ഖാന്‍ (Aamir Khan) ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രം പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആണ്. ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് ഇന്നലെ പൂര്‍ത്തിയായി. യു/ എ സര്‍ട്ടിഫിക്കേഷന്‍ ആണ് ചിത്രത്തിന്. 164.50 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആമിര്‍ ഖാന്‍ തന്‍റെ ഡ്രീം പ്രോജക്റ്റ് എന്ന് വിശേഷിപ്പിച്ചിട്ടുള്ള ചിത്രമാണിത്. ചിത്രത്തിനുവേണ്ടി ശാരീരികമായ വലിയ മേക്കോവര്‍ അദ്ദേഹം നടത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രവുമാണ് ഇത്. നാല് വര്‍ഷത്തിനിപ്പുറം റിലീസ് ചെയ്യപ്പെടുന്ന ആമിര്‍ ഖാന്‍ ചിത്രവുമാണ് ഇത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയി ബഹുഭാഷകളിലാണ് തിയറ്ററുകളില്‍ എത്തുക. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അതുല്‍ കുല്‍ക്കര്‍ണിയാണ്. കരീന കപൂര്‍, മോന സിംഗ് എന്നിവര്‍ക്കൊപ്പം നാഗ ചൈനത്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.