'ഡിയര്‍ വാപ്പി'യുമായി ലാല്‍, ട്രെയിലര്‍

ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.

Lal starrer Dear Vappi trailer out

ലാല്‍ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'ഡിയര്‍ വാപ്പി'. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ രചനയും. 'ഡിയര്‍ വാപ്പി' എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

'പത്ത് ഞൊറി വെച്ച' എന്ന് തുടങ്ങുന്ന ഗാനം 'ഡിയര്‍ വാപ്പി'യിലേതായി അടുത്തിടെ പുറത്തുവിട്ടത് വൻ ഹിറ്റായിരുന്നു. മനു മഞ്‍ജിത്താണ് ഗാനം എഴുതിയിരിക്കുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം. പാണ്ടികുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ചിത്രം നിര്‍മിക്കുന്നത് ക്രൗണ്‍ ഫിലിംസാണ്. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് 'ഡിയര്‍ വാപ്പി' ചിത്രീകരിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാധാകൃഷ്‍ണന്‍ ചേലേരി.

'ഡിയര്‍ വാപ്പി' എന്ന പുതിയ ചിത്രത്തില്‍ ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ എത്തുന്നത്. 'തിങ്കളാഴ്‍ച നിശ്ചയം' ഫെയിം അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവരും പ്രധാന വേഷത്തിലുണ്ട്. മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍,മുഹമ്മദ്, ജയകൃഷ്‍ണന്‍, രശ്‍മി ബോബന്‍ രാകേഷ്, മധു,  ശ്രീരേഖ ('വെയില്‍' ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാനരചന ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത്, വസ്‍ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ശബ്‍ദമിശ്രണം എം ആര്‍ രാജാകൃഷ്‍ണൻ, കലാസംവിധാനം അജയ് മങ്ങാട് ചമയം  റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ മാനേജര്‍ നജീര്‍ നാസിം, സ്റ്റില്‍സ് രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി  അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അമീര്‍ അഷ്‌റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന്‍ എന്നിവരാണ്.

Read More: ഓര്‍മ പോകുന്ന രാജകുമാരന്റെ കഥ, രസിപ്പിച്ച് '100 ഡേയ്‍സ് മൈ പ്രിൻസ്'- റിവ്യു

Latest Videos
Follow Us:
Download App:
  • android
  • ios