ബജറ്റ് 90 കോടിയോളം; രജനി പ്രധാന വേഷത്തില്‍ എത്തിയിട്ടും ദയനീയം; ‘ലാൽ സലാം’നേടിയ തുക കേട്ടാല്‍ ഞെട്ടും.!
രജനികാന്ത് മൊയ്‍തീൻ ഭായ് എന്ന കഥാപാത്രമായിട്ടാണ് ലാല്‍ സലാമില്‍ വേഷമിട്ടത്. വിഷ്‍ണു വിശാല്‍ തിരുവായും വേഷമിട്ടു.
ചെന്നൈ: ഐശ്വര്യ രജനീകാന്ത് എട്ട് വർഷത്തിന് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ‘ലാൽ സലാം’. സ്‌പോർട്‌സ് ഡ്രാമയായി ഒരുക്കിയ ചിത്രം ഫെബ്രുവരി 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം ഒരാഴ്ച ബോക്‌സ് ഓഫീസിൽ പിന്നിടുമ്പോള്‍ വലിയ തിരിച്ചടിയാണ് ചിത്രത്തിന് എന്നാണ് സൂചന. രജനികാന്ത് ഒരു വലിയ റോളില്‍ തന്നെ എത്തിയ ചിത്രത്തിനെ എന്നാല്‍ രജനിക്കും രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്.
രജനികാന്ത് പ്രതിഫലം വാങ്ങാതെയാണ് മകള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചത് എന്ന് നേരത്തെ വന്ന വാര്‍ത്തയാണ്. എന്നാല്‍ ചിത്രത്തിന്‍റെ മുടക്കുമുതല്‍ 80-90 കോടിവരെയാണ് എന്നാണ് കണക്ക്. ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാതാക്കള്‍. എന്നാല്‍ തീയറ്ററില്‍ 8 ദിവസത്തോളം പിന്നിട്ട ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ ഇതുവരെ 15.35 കോടി മാത്രമാണ് നേടിയത്. അതായത് മുടക്കുമുതല്‍ പോലും നേടാന്‍ രജനി പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് സാധിക്കില്ലെന്നാണ് ട്രേഡ‍് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.
രജനികാന്ത് മൊയ്‍തീൻ ഭായ് എന്ന കഥാപാത്രമായിട്ടാണ് ലാല്‍ സലാമില്‍ വേഷമിട്ടത്. വിഷ്‍ണു വിശാല്‍ തിരുവായും വേഷമിട്ടു. ലിവിംഗ്‍സ്‍റ്റണ്‍, വിഘ്‍നേശ്, സെന്തില്‍, ജീവിത, കെ എസ് രവികുമാര്‍, നിരോഷ, വിവേക് പ്രസന്ന, ധന്യ ബാലകൃഷ്‍ണ, പോസ്റ്റര്‍ നന്ദകുമാര്‍, ആദിത്യ മേനൻ, അമിത് തിവാരി തുടങ്ങിയവരും ഐശ്വര്യയുടെ ലാല്‍ സലാമില്‍ വേഷമിട്ടു. ലാല്‍ സലാം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിര്‍മിച്ച ലാല്‍ സലാമില്‍ ഒരു അതിഥി വേഷത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപില്‍ ദേവും ഉണ്ട്.
ധനുഷ് നായകനായി '3'ഉം 'എന്ന ചിത്രത്തിനു പുറമേ വെയ് രാജ വെയ്', സിനിമാ വീരൻ എന്നിവയും സംവിധാനം ചെയ്‍ത ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും എഴുതിയിട്ടുണ്ട്. വിഷ്‍ണു വിശാലിന്റെ ലാല്‍ സലാമിന്റെ തിരക്കഥയും ഐശ്വര്യയുടേതാണ്. കഥയെഴുതിയ വിഷ്‍ണു രംഗസ്വാമിയും ചിത്രത്തിന്റെ തിരക്കഥയില്‍ പങ്കാളിയായിരിക്കുന്നു. 150 മിനിറ്റാണ് ദൈര്‍ഘ്യം.
'ഭാര്യയെ അവന്‍ അഴിച്ചു വിട്ടിരിക്കുവാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്': ജീവ പറയുന്നു.!
'ആരാണ് ആ പാലക്കാടുകാരി കുട്ടി?' റെനീഷയാണോയെന്ന് ആരാധകർ; റിനോഷിന്‍റെ മറുപടി ഇങ്ങനെ.!