'ആടുജീവിത'ത്തെയും 'ആട്ട'ത്തെയും പിന്തള്ളി 'ലാപത്താ ലേഡീസ്'; ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം

കിരണ്‍ റാവു സംവിധാനം ചെയ്‍ത ചിത്രം

Laapataa Ladies is indias official oascar entry surpassed aadujeevitham aattam and ullozhukku

ഇന്ത്യയുടെ ഇത്തവണത്തെ ഓസ്കര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം ലാപത്താ ലേഡീസ്. 97-ാമത് ഓസ്കര്‍ പുരസ്കാരങ്ങളില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനായാണ് ചിത്രം മത്സരിക്കുക. ആകെ 29 ചിത്രങ്ങള്‍ പരിഗണിച്ചതില്‍ നിന്നാണ് ലാപത്താ ലേഡീസ് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തിൽ നിന്ന് ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം, മലയാളികള്‍ക്ക് പങ്കാളിത്തമുള്ള ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്നീ ചിത്രങ്ങള്‍ ഇതിനായി പരിഗണിച്ചിരുന്നു. ഫിലിം ഫെഡറഷൻ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കിരണ്‍ റാവുവിന്‍റെ സംവിധാനത്തില്‍ മാര്‍ച്ച് 1 ന് തിയറ്ററുകളിലെത്തിയ ലാപത്താ ലേഡീസ് പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരേപോലെ ലഭിച്ച ചിത്രമാണ്. വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ രണ്ട് നവവധുക്കള്‍ പരസ്പരം മാറിപ്പോവുന്നതാണ് സിനിമയുടെ പ്ലോട്ട്. ടൊറന്‍റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. ജിയോ സ്റ്റുഡിയോസ്, ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്‍ലിംഗ് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആമിര്‍ ഖാന്‍, കിരണ്‍ റാവു, ജ്യോതി ദേശ്‍പാണ്ഡെ എന്നിവരായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്.

നിതാന്‍ഷി ഗോയല്‍, പ്രതിഭ രാന്ത, സ്പര്‍ശ് ശ്രീവാസ്തവ്, ഛായ കദം, രവി കിഷന്‍, ഗീത അഗര്‍വാള്‍, സതേന്ദ്ര സോണി, അബീര്‍ ജയിന്‍, ഭാസ്കര്‍ ഝാ, ദാവൂദ് ഹുസൈന്‍, ദുര്‍ഗേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിയറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടിയതോടെ ബോക്സ് ഓഫീസിലും വിജയചിത്രമായി മാറി ലാപത്താ ലേഡീസ്. ബോളിവുഡില്‍ ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളില്‍ ഒന്നുമാണ് ഇത്. ഓസ്‍കറിന് മത്സരിക്കുക കൂടി ചെയ്യുന്നതോടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തും. നിലവില്‍ നെറ്റ്ഫ്ലിക്സില്‍ ചിത്രം ലഭ്യമാണ്. 

ALSO READ : '96' സംവിധായകന്‍റെ രണ്ടാം ചിത്രം; 'മെയ്യഴകന്‍' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios