കുഞ്ചാക്കോ ബോബൻ ചിത്രം 'പദ്‍മിനി'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Kunchacko Bobans Padmini gets ott release Aparna Balamurali Madona Sebastian hrk

കുഞ്ചാക്കോ ബോബൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതാണ് 'പദ്‍മിനി'. സെന്ന ഹെഗ്‌ഡേയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണം ചിത്രത്തിന് നേടാനായിരുന്നു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സ്‍ട്രീമിംഗ് നെറ്റ്‍ഫ്ളിക്സിലായിരിക്കും. 11നാണ് ഹിറ്റ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് തുടങ്ങുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാദ്യമായി ആണ് ചാക്കോച്ചൻ ഒരു ചിത്രത്തിന് വേണ്ടി പാട്ട് പാടുന്നത് എന്ന പ്രത്യേകതയും 'പദ്‍മിനി'ക്കുണ്ട്. വിദ്യാധരൻ മാസ്റ്ററും നായകൻ കുഞ്ചാക്കോ ബോബനും ചേർന്നാണ് 'ലവ് യു മുത്തേ' ഗാനം ആലപിച്ചിരിക്കുന്നത്.

ദീപു പ്രദീപിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രശോഭ് കൃഷ്‍ണ, അഭിലാഷ് ജോര്‍ജ്, സുവിൻ കെ വർക്കി എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് പുല്ലുടൻ. പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം.

അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് 'പദ്‍മിനി'യിലെ നായികമാർ. ഗണപതി, ആരിഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയാ, മാളവിക മേനോൻ, സീമ ജി നായർ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കല ആർഷാദ് നക്കോത്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം ഗായത്രി കിഷോർ സ്റ്റിൽസ്-ഷിജിൻ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിഷ്‍ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം സെൻട്രൽ പിക്ചേഴ്‍സ് റിലീസ്, മാർക്കറ്റിംഗ് ഡിസൈൻ പപ്പറ്റ്, പിആർഒ എ എസ് ദിനേശ്, പിആർ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരുമാണ്.

Read More: തമന്നയും തൃഷയും ഒന്നിക്കുന്നു, വമ്പൻ താരങ്ങള്‍ അജിത്തിനൊപ്പം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios