Asianet News MalayalamAsianet News Malayalam

കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂടും, ഗര്‍ര്‍ര്‍ തിയറ്ററുകളിലേക്ക്, സെൻസറിംഗ് കഴിഞ്ഞു

കുഞ്ചാക്കോ ബോബൻ നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞു.

Kunchacko Boban Suraj GRRR film censorship completes hrk
Author
First Published Jun 7, 2024, 10:48 AM IST | Last Updated Jun 7, 2024, 10:48 AM IST

കുഞ്ചാക്കോ ബോബൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഗര്‍ര്‍ര്‍. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഗര്‍ര്‍ര്‍ന് ഉണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായി മാറിയിരുന്നു. ഗര്‍ര്‍ര്‍ന് ലഭിച്ചിരിക്കുന്നത് യുഎ സര്‍ട്ടിഫിക്കറ്റാണെന്നതാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്.

രചന വൈശാഖ് സുഗുണനാണ്. സംവിധാനം നിര്‍വഹിക്കുന്നത് ജെയ് കെയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജയേഷ് നായരാണ്. ജയ്‌ കെയും പ്രവീണ്‍ എസുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ഷാജി നടേശനും നടന്‍ ആര്യയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂണ്‍ 14ന് ഗർർർ റിലീസാകും. സംവിധായകൻ രതീഷ് ബാലകൃഷ്‍ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍ എന്ന പ്രത്യേകതയുമുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മിഥുൻ എബ്രഹാമുമായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡിലടക്കം വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവുമുണ്ട്.

കുഞ്ചാക്കോ ബോബന്റെ ഗര്‍‍ര്‍ര്‍ന്റെ പശ്ചാത്തല സംഗീതവും ഡോൺ വിൻസെന്റാണ്. ഡോണ്‍ വിൻസെന്റിനൊപ്പം കൈലാസ് മേനോനും സംഗീതം നിര്‍വഹിക്കുമ്പോള്‍ ടോണി ടാര്‍സും പങ്കാളിയാകുന്നു. സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ വിഎഫ്എക്സ് എഗ് വൈറ്റ് ആണ്. കല രഖില്‍ നിര്‍വഹിച്ചിരിക്കുന്ന ഗര്‍ര്‍ര്‍ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷബീര്‍ മലവട്ടത്ത്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ  ശ്രീജിത്ത് ശ്രീനിവാസൻ, അഡീഷണൽ ഡയലോഗുകൾ ആര്‍ജെ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ വൈശാഖ് സുഗുണൻ, ഡിസൈൻ ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആര്‍ഒ ആതിര ദിൽജിത്ത് എന്നിവരുമാണ് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഗര്‍ര്‍ര്‍ന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: സാധാരണക്കാരനായ മോഹൻലാല്‍, എല്‍ 360 വീഡിയോ ആകാംക്ഷ നിറയ്‍ക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios