Nna Thaan Case Kodu : ഷട്ടിൽ കോർട്ടിലെ കൊലപാതകവുമായി ചാക്കോച്ചൻ; 'ന്നാ താന്‍ കേസ് കൊട്' ടീസര്‍

ഓഗസ്റ്റ് 12ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

Kunchacko Boban movie Nna Thaan Case Kodu Teaser

കുഞ്ചാക്കോ ബോബൻ (Kunchacko Boban) കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’ (Nna Thaan Case Kodu). ഓഗസ്റ്റ് 12ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കോടതി പശ്ചാത്തലമാക്കി വ്യത്യസ്‍തമായ ഒരു കേസിനെക്കുറിച്ചായിരിക്കും സിനിമ സംസാരിക്കുന്നതെന്ന് ടീസർ ഉറപ്പ് നൽകുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്. 

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫെബ്രുവരി 26നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു. 

ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു.

മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ രചിച്ച വരികൾക്ക് ഡോൺ വിൻസെന്‍റ് സംഗീതം ഒരുക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ അരുൺ സി തമ്പി, സൗണ്ട് ഡിസൈനിങ് ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ് വിപിൻ നായർ, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജംഷീർ പുറക്കാട്ടിരി, ഫിനാൻസ് കൺട്രോളർ ജോബീഷ് ആന്‍റണി, സ്റ്റിൽസ് ഷാലു പേയാട്, പരസ്യകല ഓൾഡ് മങ്ക്സ്, പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഹെയിൻസ്‌.

'ഞാൻ വിജയിക്കാൻ അർഹതയുള്ളവൾ, ഡീ​ഗ്രേഡിം​ഗ് ഉണ്ടാകുമെന്നറിയാം'; ദിൽഷയുടെ ആദ്യ പ്രതികരണം

Latest Videos
Follow Us:
Download App:
  • android
  • ios