ട്രാഫിക് ടീം വീണ്ടും, കുഞ്ചാക്കോ ബോബൻ ചിത്രത്തിന് പേരായി; 2025ലെ ആദ്യ പടവുമായി ലിസ്റ്റിൽ സ്റ്റീഫനും

14 വർഷങ്ങൾക്ക് ശേഷമാണ് ട്രാഫിക് ടീം വീണ്ടും ഒന്നിക്കുന്നത്. 

kunchacko boban movie baby girl title poster Directed by Arun Varma

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. "ബേബി ഗേൾ" എന്നാണ് ചിത്രത്തിന്റെ പേര്. സിനിമാ നിർമ്മാണ-വിതരണ രംഗത്ത് പുതിയ അധ്യായങ്ങൾ കുറിക്കുകയും തന്റേതായ സാന്നിധ്യം മുന്നിട്ടു നിർത്തുകയും ചെയ്യുന്ന നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, തന്റെ ആദ്യത്തെ ചിത്രമായ ട്രാഫിക്കിന്റെ ടീമുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 14 വർഷങ്ങൾക്ക് ശേഷമാണ് ഈ ടീമിന്റെ ഒന്നുചേരൽ. 

ത്രില്ലർ മൂഡിലുള്ള ബേബി ​ഗേൾ എന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ബോബി -സഞ്ജയ് ആണ്. രാജേഷ് പിള്ള സംവിധാനം ചെയ്ത് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യമായി നിർമ്മിച്ച റോഡ് ത്രില്ലർ ചിത്രം ട്രാഫിക്കിന്റെ രചനയും ബോബി സഞ്ജയ് ആയിരുന്നു. ഇക്കുറി ഈ ടീമിലേക്ക് ഒരു ഹിറ്റ് സംവിധായകൻ കൂടി ചേരുകയാണ്. സുരേഷ് ഗോപി- ബിജു മേനോൻ കോമ്പോയിലെത്തിയ ​ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണത്. അദ്ദേഹമാണ് ബേബി ​ഗേളിന്റെ സംവിധാനം. 

തന്റെ ആദ്യചിത്രം തന്നെ സൂപ്പർ ഹിറ്റ് നേടിയ സംവിധായകനാണ് അരുൺ വർമ്മ അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയും ടൈറ്റിൽ പുറത്തിറങ്ങിയതിനൊപ്പം വർദ്ധിച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബനെ കൂടാതെ ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ മറ്റ് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ അടുത്ത അപ്ഡേറ്റ്സിലൂടെ അറിയിക്കും. 

അഞ്ച് വര്‍ഷത്തെ പ്രണയം, ഒടുവിലവര്‍ ഒന്നായി; ബി​ഗ് ബോസ് താരം സിജോ വിവാഹിതനായി

കുഞ്ചാക്കോ ബോബനും ലിസ്റ്റിൻ സ്റ്റീഫനും ഒരുമിച്ച് നിർമ്മിച്ച് , കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന, രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരൂഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒരേസമയം കുഞ്ചാക്കോ ബോബന്റെ രണ്ട് ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായിരിക്കുകയാണ് ലിസ്റ്റിൻ. പുതുവർഷമായ 2025ൽ മാജിക് ഫ്രെയിസിന്റേതായി ഇനിയും ഒരുപിടി ചിത്രങ്ങളുടെ അനൗൺസ്മെന്റുകൾ ഉണ്ടാകുമെന്നാണ് അറിവ്. അഡ് വെര്‍ടൈസിംഗ് ബ്രിംഗ് ഫോര്‍ത്ത്. പി ആർ ഓ മഞ്ജു ഗോപിനാഥ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios