ആത്മഹത്യയ്ക്ക് ശ്രമിച്ച് 'പൂജ', ധര്‍മ്മസങ്കടത്തില്‍ 'സുമിത്ര', 'കുടുംബവിളക്ക്' റിവ്യു

'കുടുംബവിളക്ക്' എന്ന സീരിയസിന്റെ റിവ്യു.

 

Kudumbavilakku latest episode review

ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ അതിവേഗം മുന്നോട്ട് പോകുന്ന പരമ്പരയാണ് 'കുടുംബവിളക്ക്' (kudumbavilakku). 'സുമിത്ര' എന്ന വീട്ടമ്മയുടെ അതിജീവനമാണ് പരമ്പര പറയുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മയില്‍ നിന്നും, ലോകം അറിയുന്ന ബിസിനസിന് തുടക്കം കുറിച്ച്, അതിന്റെ തലപ്പത്ത് ഇരിക്കുന്ന വ്യക്തിത്വമായി 'സുമിത്ര' മാറുന്നുണ്ട്. തന്നെ വിവാഹമോചനം ചെയ്‍തയാളെക്കൊണ്ടുപോലും വീണ്ടും തന്നെ ഇഷ്ടപ്പെടുത്താന്‍, തന്റെ ജീവിതവിജയംകൊണ്ട് 'സുമിത്ര'യ്ക്ക് സാധിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് എന്നയാള്‍ 'സുമിത്ര'യെ ഉപേക്ഷിച്ച് 'വേദിക' എന്ന സ്ത്രീയെയായിരുന്നു വിവാഹം ചെയ്തത്. എന്നാല്‍ താന്‍ ചെയ്‍തത് ശുദ്ധ മണ്ടത്തരമായണെന്ന് മനസ്സിലാക്കിയ സിദ്ധാര്‍ത്ഥ്, വേദികയേയും വിവാഹമോചനം നടത്താനാണ് ആഗ്രഹിക്കുന്നത്.

എന്നാല്‍ ഇത്രനാള്‍ ഒറ്റയ്ക്കുനിന്ന 'സുമിത്ര' മറ്റൊരു വിവാഹത്തിലേക്ക് കാലെടുത്ത് വയ്ക്കാനുള്ള ഒരുക്കത്തിലാണോ എന്നാണ് പരമ്പര സസ്‌പെന്‍സായി മുന്നോട്ട് കൊണ്ടുപോകുന്നത്. ബിസിനസുകാരനും, 'സുമിത്ര'യെ ബിസിനസില്‍ സഹായിക്കുന്നയാളുമാണ് 'രോഹിത്ത്'. 'സുമിത്ര'യുടെ കോളേജ്‌മേറ്റും, പഴയ പ്രണയിതാവുമായ 'രോഹിത്ത്', ഭാര്യ മരിച്ചതിനുശേഷം ഒറ്റയ്ക്കാണ്. വിവാഹമോചനം നേടി നില്‍ക്കുന്ന 'സുമിത്ര'യെ വിവാഹം കഴിക്കാനുള്ള മോഹം 'രോഹിത്തി'നുണ്ട്. രോഹിത്തിന്റെ മകളായ 'പൂജ' 'സുമിത്ര'യെ അമ്മ എന്നുതന്നെയാണ് വിളിക്കുന്നതും. അച്ഛനൊരു കൂട്ട് വേണം എന്ന് മനസ്സിലാക്കുന്ന 'പൂജ', പലരേയും രോഹിത്തി'ന്റെ ജീവിതത്തിലേക്ക് കൊണ്ടുവാരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നുമുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം, അച്ഛന്റെ സുഹൃത്തിന്റെ സംസാരത്തില്‍ നിന്നും, അച്ഛന്‍ മറ്റൊരു വിവാഹത്തിന് മുതിരാത്തത്, 'സുമിത്ര'യോടുള്ള അനുരാഗം കൊണ്ടാണെന്ന് 'പൂജ 'മനസ്സിലാക്കുന്നു.

അത് മനസ്സിലാക്കുന്ന പൂജ, അച്ഛന്റെ വാക്കുകകളെ മറികടന്ന് 'സുമിത്ര'യോട് അച്ഛനുമായുള്ള വിവാഹക്കാര്യം സംസാരിക്കുന്നുണ്ട്. താന്‍ 'സുമിത്രമ്മ'യും അച്ഛനുമായുള്ള വിവാഹം സ്വപ്‌നം കണ്ടെന്നും, അത് സാധിച്ച് തരണമെന്നും മറ്റും പറയുന്നെങ്കിലും അതൊന്നും 'സുമിത്ര' അംഗീകരിക്കുന്നില്ല. സ്വപ്‌നം വെറും സ്വപ്‌നമാണെന്നും, അതിന് പ്രധാന്യം കൊടുക്കരുതെന്നും പറയുന്ന 'സുമിത്ര', 'രോഹിത്തി'നെ വിവാഹം കഴിക്കാന്‍ സാധിക്കില്ല എന്നുതന്നെ 'പൂജ'യോട് വ്യക്തമാക്കുന്നുണ്ട്. 'സുമിത്ര'യെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കും എന്ന് പറഞ്ഞുകൊണ്ട് അച്ഛനടുത്തുനിന്നും പോയ 'പൂജ' നിരാശയോടെയാണ് തിരികെ വരുന്നത്. അച്ഛന്‍ പറഞ്ഞതുപോലെ സംഭവിച്ചുവെന്നും 'സുമിത്രമ്മ' സമ്മതിച്ചില്ലെന്നും പറയുന്ന 'പൂജ'യോട് വരുന്ന ദേഷ്യം രോഹിത്തില്‍ കാണാം. എന്നാല്‍ ദേഷ്യം കടിച്ചമര്‍ത്തിയാണ് 'രോഹിത്ത്' മകളോട് സംസാരിക്കുന്നത്. തന്നെ എല്ലാവരുട്യും മുന്നില്‍ മോശക്കാരനാക്കി, അല്ലേ, എന്നാണ് 'രോഹിത്ത്' 'പൂജ'യോട് ചോദിക്കുന്നത്. അതിന്റെ വിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുകയാണ് 'പൂജ'. 'പൂജ' അപകടനില തരണം ചെയ്‍തിട്ടില്ല എന്നാണ് 'രോഹിത്തി'നോട് ഡോക്ടര്‍ പറയുന്നത്. രോഹിത്തിന്റെ സുഹൃത്ത് സംഗതിയുടെ ഗൗരവം 'സുമിത്ര'യെ വിളിച്ച് അറിയിക്കുന്നുമുണ്ട്. താനാണോ ഇതിന് കാരണമെന്നാണ് 'സുമിത്ര' ചിന്തിക്കുന്നത്. 'രോഹിത്ത്'-'സുമിത്ര' വിവാഹം പ്രേക്ഷകര്‍ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

Read More : ശിവകാര്‍ത്തികേയനും കമല്‍ഹാസനും പിന്നാലെ ധനുഷ്, 'തിരുച്ചിദ്രമ്പല'വും 100 കോടി ക്ലബില്‍

Latest Videos
Follow Us:
Download App:
  • android
  • ios