'കുടുംബസ്ത്രീയും കുഞ്ഞാടും' ട്രെയിലര്‍ പുറത്തിറങ്ങി; മെയ് 31ന് റിലീസ്

തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കൽ.ഡി ഒ പി ലോവൽ എസ്. എഡിറ്റർ രാജാ മുഹമ്മദ്. സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ പെരുമ്പടപ്പ്  എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീജു ശ്രീധർ

Kudumbasthreeyum Kunjadum Movie Trailer vvk

കൊച്ചി: പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന  കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം മെയ് 31ന് തിയേറ്ററിൽ റിലീസ് ആകുന്നു.

ധ്യാൻ  ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ്  എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി  ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി  ചിത്രം സംവിധാനം  ചെയ്യുന്നത്.ഇൻഡി ഫിലിംസിന്‍റെ ബാനറിൽ  ബെന്നി പീറ്റേഴ്സ്  ആണ് ചിത്രം നിർമ്മിക്കുന്നത്. എന്റെ പുണ്യാള മ്യൂസിക് 24x7 ആണ് ഗാനങ്ങൾ പുറത്തിറക്കുന്നത്.

തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കൽ.ഡി ഒ പി ലോവൽ എസ്. എഡിറ്റർ രാജാ മുഹമ്മദ്. സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ പെരുമ്പടപ്പ്  എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീജു ശ്രീധർ, മണികണ്ഠൻ  പെരുമ്പടപ്പ് എന്നിവരാണ്. ഗായകർ എംജി ശ്രീകുമാർ,റിമി ടോമി,മണികണ്ഠൻ പെരുമ്പടപ്പ്.

 ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി,മണിയൻപിള്ള രാജു, സലിംകുമാർ,ഗിന്നസ് പക്രു, പാഷാണം ഷാജി,അന്ന രേഷ്മ രാജൻ,സ്നേഹ ബാബു, സ്നേഹ ശ്രീകുമാർ, കാർത്തിക് വിഷ്ണു, റിനി (സ്റ്റാർ മാജിക് ),അർജുൻ, രാജ സാഹിബ്, ജയകൃഷ്ണൻ, കോബ്ര രാജേഷ്, മജീദ്, റഷീദ്,സജി സുരേന്ദ്രൻ, സാംസൺ, ഭക്തൻ, രാജീവ്, വിൽസൺ തോമസ്,അനാമിക, അംബിക മോഹൻ, മങ്കാ മഹേഷ്, ബിന്ദു എൽസ, സ്മിത സുനിൽകുമാർ, ജോർജ് കാച്ചപ്പിള്ളി,ബേബി ചേർത്തല, സരിത രാജീവ്,ഹരീഷ് ഭരണി, ലീല ഒറ്റപ്പാലം, അജിത് കുമാർ,മിനി, ഷാജി മാവേലിക്കര എന്നിവരും അഭിനയിക്കുന്നു.

 പ്രൊഡക്ഷൻ കൺട്രോളർ ദീപു എസ് കുമാർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്  ഡി മുരളി. ആർട്ട് രാധാകൃഷ്ണൻ പുത്തൻചിറ. മേക്കപ്പ് വിജിത്ത്,വസ്ത്ര ലങ്കാരം ഭക്തൻ മങ്ങാട്. ചീഫ് അസോസിയേറ്റ് ഡയറക്ടർസ് വിൽസൺ തോമസ്, സജിത്ത് ലാൽ. ഡബ്ബിങ് ആർട്ടിസ്റ്റ്  സ്മിത സുനിൽകുമാർ. മെയ്‌ 31ന് ചിത്രം 72 ഫിലിം കമ്പനി തീയേറ്ററിൽ എത്തിക്കുന്നു. പി ആർ ഒ. എം കെ ഷെജിൻ.

ബിഗ് ബോസ് ശനി, ഞായര്‍ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ ഇല്ല

ട്യൂഷന്‍ ക്ലാസില്‍ തുടങ്ങിയ പ്രണയം; 'സുമിത്രേച്ചിയുടെ മകള്‍ക്ക്' മംഗല്യം ഉറപ്പിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios