കൊരടാല ശിവയുടെ സെറ്റില്‍ ജൂനിയര്‍ എൻടിആര്‍, വീഡിയോ

ജാൻവി കപൂറാണ് ചിത്രത്തില്‍ നായികയാകുന്നത്.

 

Koratal Siva film hero Junior NTR video hrk

കൊരടാല ശിവയുടെ സംവിധാനത്തില്‍ ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന പ്രൊജക്റ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. കൊരടാല ശിവ ചിത്രം ചിത്രീകരണം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊരടാല ശിവ ചിത്രത്തിന്റ സെറ്റില്‍ നിന്നുള്ള ജൂനിയര്‍ എൻടിആറിന്റെ വീഡിയോ ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ജൂനിയര്‍ എൻടിആറും ജാൻവി കപൂറും അടക്കമുള്ളവര്‍ പങ്കെടുത്ത പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിന് മാര്‍ച്ചില്‍ തുടക്കമായത്. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ ചിത്രത്തിനായി വാങ്ങിക്കുക എന്നാണ് റിപ്പോര്‍ട്ട്. എന്തായിരിക്കും ജൂനിയര്‍ എൻടിആറിന്റെയും ജാൻവിയുടെയും കഥാപാത്രങ്ങള്‍ എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജൂനിയര്‍ എൻടിആറും ജാൻവി കപൂറും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയായിരുന്നു.

'എൻടിആര്‍ 30'2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. രത്‍നവേലു ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

കരുത്തുറ്റ കഥകളാല്‍ വെള്ളിത്തിരയില്‍ വിസ്‍മയം തീര്‍ക്കുന്ന തമിഴ് സംവിധായകൻ വെട്രിമാരനുമായി ജൂനിയര്‍ എൻടിആര്‍ കൈകോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എൻടിആര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജൂനിയര്‍ എൻടിആര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്തായാലും കൊരടാല ശിവ, പ്രശാന്ത് നീല്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വെട്രിമാരന്റെ സംവിധാനത്തിലും ഒരു പാൻ ഇന്ത്യൻ സിനിമയില്‍ ജൂനിയര്‍ എൻടിആര്‍ അഭിനയിച്ചേക്കുമെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ജൂനിയര്‍ എൻടിആറും  പ്രശാന്ത് നീലും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനവും വാൻ വാര്‍ത്തയായി. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ജൂനിയര്‍ എൻടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുക. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. മൈത്രി മൂവി മേക്കേഴ്‍സും എൻടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം.

Read More: സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു

Latest Videos
Follow Us:
Download App:
  • android
  • ios