വിരലിലെ തുന്നിക്കെട്ടുമായി ആക്ഷന്‍ രം​ഗം പൂര്‍ത്തിയാക്കിയ ആന്‍റണി; 'കൊണ്ടല്‍' ഓണത്തിന്

വീണ്ടും ഒരു ഓണക്കാലം തിയറ്ററുകളില്‍ ആഘോഷമാക്കാന്‍ ആന്‍റണി

Kondal starring antony varghese will be an action spectacle onam release

മലയാള സിനിമയിലെ മാസ്സ് ചിത്രങ്ങളുടെ രാജകുമാരനായി പ്രേക്ഷകരുടെ മനസ്സിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇടം പിടിച്ച താരമാണ് പെപ്പെ എന്നവർ സ്‌നേഹത്തോടെ വിളിക്കുന്ന ആന്റണി വർഗീസ്. ആക്ഷൻ ഉത്സവമാക്കി മാറ്റുന്ന ആന്റണി വർഗീസ്, മലയാള സിനിമയിൽ അരങ്ങേറുന്നത് തന്നെ 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലെ ലോക്കൽ ആക്ഷൻ മാസ്സ് രംഗങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചു കൊണ്ടാണ്. ശേഷം 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ', 'ജെല്ലിക്കട്ട്', 'അജഗജാന്തരം', 'ആർഡിഎക്സ്' എന്നീ ചിത്രങ്ങളിലൂടെയൊക്കെ മലയാളി പ്രേക്ഷകർ ഈ നടന്റെ കിടിലൻ ആക്ഷൻ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ഓരോ ചിത്രത്തിലും ആക്ഷൻ രംഗങ്ങളിൽ ആന്റണി വർഗീസ് കൊണ്ടുവരുന്ന സൂക്ഷ്മമായ വ്യത്യസ്തതയും അതിനോടൊപ്പം അയാളുടെ തനതായ ശൈലി നൽകുന്ന മാസ് എഫക്റ്റും വളരെ വേഗത്തിലാണ് പ്രേക്ഷകരുടെ മനസ്സിൽ അദ്ദേഹത്തിനൊരു സ്ഥാനം നേടിക്കൊടുത്തത്.

കഴിഞ്ഞ ഓണക്കാലത്ത് 'ആർഡിഎക്സ്' എന്ന ആക്ഷൻ ചിത്രത്തിലൂടെ ആന്റണി വർഗീസ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു. ഓണക്കപ്പടിച്ചു കളം വിട്ട ആർഡിഎക്‌സിന്റെ പാത പിന്തുടർന്ന്, ഈ വർഷവും മലയാളികളുടെ ഓണം ആക്ഷന്റെ ഉത്സവമാക്കി മാറ്റാൻ 'കൊണ്ടൽ' എന്ന ചിത്രവുമായി എത്തുകയാണ് ആന്റണി വർഗീസ്. പതിവ് പോലെ വ്യത്യസ്തവും ശക്തവുമായ ആക്ഷന്റെ ആഘോഷമാണ് ഈ ആന്റണി വർഗീസ് ചിത്രത്തിന്റെയും ഹൈലൈറ്റ് എന്ന് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു. ആക്ഷനും ഇമോഷനും കൃത്യമായി കോർത്തിണക്കിയൊരുക്കിയ 'കൊണ്ടൽ' ആന്റണി വർഗീസ് എന്ന താരത്തിന്റെ വളർച്ചയിൽ നിർണ്ണായകമായി മാറുന്ന ഒന്നാകുമെന്നാണ് പ്രതീക്ഷ. മാസ്സ് ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന മലയാളി യുവ പ്രേക്ഷകരുടെ മനസ്സിലെ ആക്ഷൻ സൂപ്പർതാരത്തിന്റെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ താരശരീരമാണ് തന്റേതെന്നത് ആന്റണി വർഗീസ് പല തവണയായി തെളിയിച്ചും കഴിഞ്ഞു.

Kondal starring antony varghese will be an action spectacle onam release

 

കടലിലാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളേറെയും ചിത്രീകരിച്ചിരിക്കുന്നത്. വളരെ ബുദ്ധിമുട്ടിയൊരുക്കിയ, അപകടം പിടിച്ച ആക്ഷൻ രംഗങ്ങൾ ഗംഭീരമായാണ് ആന്റണി വർഗീസ് ചെയ്തിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ തരുന്നത്. കൊണ്ടലിലെ ആക്ഷൻ രംഗമൊരുക്കുമ്പോൾ കൈക്ക് പരിക്കേറ്റ ആന്റണി വർഗീസ്, തന്റെ വിരലുകളിൽ നാല് തുന്നിക്കെട്ടുമായാണ് പെരുമഴയത്തുള്ള ഇതിലെ ഒരു വമ്പൻ ആക്ഷൻ രംഗം പൂർത്തിയാക്കിയതെന്നത്, ഈ നടന്റെ അർപ്പണമനോഭാവത്തെ എടുത്തു കാണിക്കുന്നു. നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത കൊണ്ടൽ നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. ഓണം റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.

ALSO READ : മുജീബ് മജീദിന്‍റെ സംഗീതം; 'കിഷ്‍കിന്ധാ കാണ്ഡ'ത്തിലെ പാട്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios