ആ ഗാനം ആഗോള വൈറലായി, പക്ഷെ അത് എന്‍റെ സിനിമയെ തകര്‍ത്തു: തുറന്നു പറഞ്ഞ് ഐശ്വര്യ രജനികാന്ത്.!

അനിരുദ്ധ് രവിചന്ദറാണ് 'വൈ ദിസ് കൊലവെറി ഡി' ഒരുക്കിയിരിക്കുന്നത്. അനിരുദ്ധിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്. 'വൈ ദിസ് കൊലവെറി ഡി' ലീക്കായതോടെ ആഗോള തരംഗമായി മാറുകയായിരുന്നു.

Kolaveri Dis success swallowed my movie three didnt help my film: Aishwarya Rajinikanth vvk

ചെന്നൈ: 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനത്തിൻ്റെ വൻ വിജയം തൻ്റെ ആദ്യ ചിത്രമായ '3'യുടെ വിജയത്തെ ബാധിച്ചെന്ന് ഐശ്വര്യ രജനികാന്ത്. തന്‍റെ പുതിയ ചിത്രം 'ലാൽ സലാം' സംബന്ധിച്ച പ്രമോഷന്‍ അഭിമുഖത്തിലാണ് ഐശ്വര്യ ഇത് തുറന്നുപറഞ്ഞത്.ആ പാട്ടിൻ്റെ വിജയം തങ്ങളിൽ സമ്മർദ്ദം വർദ്ധിപ്പിച്ചുവെന്നും അത് എന്തായാലും തൻ്റെ സിനിമയെ സഹായിച്ചില്ലെന്നും ഐശ്വര്യ വെളിപ്പെടുത്തി.2012-ലാണ് ഐശ്വര്യയുടെ മുന്‍ ഭര്‍ത്താവ് ധനുഷ് നായകനായും ശ്രുതിഹാസന്‍ നായികയായും 3 ഐശ്വര്യ ഒരുക്കിയത്. 

അനിരുദ്ധ് രവിചന്ദറാണ് 'വൈ ദിസ് കൊലവെറി ഡി' ഒരുക്കിയിരിക്കുന്നത്. അനിരുദ്ധിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്. 'വൈ ദിസ് കൊലവെറി ഡി' ലീക്കായതോടെ ആഗോള തരംഗമായി മാറുകയായിരുന്നു. തുടർന്ന് 2011-ൽ യൂട്യൂബിൽ ഗാനം റിലീസ് ചെയ്തു. യുട്യൂബിലും നിരവധി പ്ലാറ്റ്‌ഫോമുകളിലും ഇത് ദശലക്ഷക്കണക്കിന് കാഴ്ചകൾ നേടി ഗാനത്തെ ആഗോള ഹിറ്റാക്കി മാറ്റി. 

റെഡ്നൂലിന് അടുത്തിടെ നൽകിയ അഭിമുഖത്തി ഐശ്വര്യ രജനികാന്ത് 3ക്ക് ഈ ഗാനം മൂലം ഉണ്ടായ പ്രശ്നം തുറന്നു പറഞ്ഞു, "ഞങ്ങൾ തയ്യാറായിരുന്നില്ല, അത് വലിയ ഞെട്ടലായിരുന്നു. 'കൊലവെറി ഡി' വന്‍ വൈറലായി. അതിന്‍റെ വന്‍ വിജയം സിനിമയിൽ വലിയ സമ്മർദ്ദമായി മാറി. അതിശയത്തേക്കാള്‍ കൊലവെറി ഡിയുടെ വിജയം എനിക്ക് ഞെട്ടലായിരുന്നു "

"ഞാൻ വ്യത്യസ്തമായ ഒരു കഥ പറയാനാണ് ആ സിനിമയില്‍ ശ്രമിച്ചത്. പക്ഷേ ഗാനം സിനിമയെ വിഴുങ്ങുകയും അത് മറ്റൊരു രീതിയില്‍ ഇംപ്രഷനുണ്ടാക്കി. ഗാനത്തിന്‍റെ ഈ വലിയ വിജയം എനിക്ക് സ്വീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇതൊരു സീരിയസ് സിനിമയായിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോൾ അധികമാരും സിനിമയെക്കുറിച്ച് സംസാരിച്ചില്ല. എന്നാല്‍ അതിന്‍റെ റീ-റിലീസ് സമയത്തും, ടിവി ടെലികാസ്റ്റ് ചെയ്യുന്ന സമയത്തും ഒരുപാട് ഫോൺ കോളുകള്‍ ഇപ്പോഴും വരാറുണ്ട്” ഐശ്വര്യ കൂട്ടിച്ചേർത്തു.

'കൊലവെറി ഡി' കാരണം '3'ക്ക് അന്ന് പ്രതീക്ഷിച്ച സ്വീകരണം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തി ഐശ്വര്യ "ഈ ഗാനം സിനിമയെ ഒരു തരത്തിലും സഹായിച്ചിട്ടില്ല. പലരുടെയും വ്യക്തിഗത കരിയറിനെ ഇത് സഹായിച്ചിട്ടുണ്ടെങ്കിൽ, എനിക്ക് സന്തോഷമുണ്ട്," എന്നും കൂട്ടിച്ചേര്‍ത്തു. പേര് പറയാതെ അനിരുദ്ധിനെയും ധനുഷിനെയുമാണ് ഐശ്വര്യ ഉദ്ദേശിച്ചത് എന്ന് വ്യക്തം. 

രൂപീകരിച്ച് 10 ദിവസം; വിജയിയുടെ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടിസ്.!

കഥ പറഞ്ഞ് വന്നപ്പോ ഇഷ്ടമായില്ല:'തലൈവർ 171' ലോകേഷിനോട് വന്‍ മാറ്റം നിര്‍ദേശിച്ച് രജനികാന്ത്.!

Latest Videos
Follow Us:
Download App:
  • android
  • ios