'സിനിമ കാണാതെ നെഗറ്റീവ് റിവ്യൂ ഇടുന്നു'; നടക്കുന്നത് പെയ്‍ഡ് ഡീഗ്രേഡിംഗ് എന്ന് 'കിംഗ് ഓഫ് കൊത്ത' ടീം
വന്‍ സ്ക്രീന്‍ കൌണ്ടുമായാണ് ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഏറ്റവും പുതിയ ചിത്രം കിംഗ് ഓഫ് കൊത്തയ്‍ക്കെതിരെ വ്യാപക ഡീഗ്രേഡിംഗ് നടക്കുന്നതായി അണിയറക്കാര്‍. സിനിമ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് റിവ്യൂസ് പ്രത്യക്ഷപ്പെട്ടെന്നും ചിത്രത്തിനെതിരെ പെയ്ഡ് ഡീഗ്രേഡിംഗ് ആണ് നടക്കുന്നതെന്നും അണിയറക്കാര്‍ പറയുന്നു. വ്യാജ അക്കൌണ്ടുകളില്‍ നിന്നും പേജുകളില്‍ നിന്നുമാണ് ഡീഗ്രേഡിംഗ് നടക്കുന്നതെന്നും ചിത്രത്തിന് ലഭിക്കുന്ന വലിയ സ്വീകാര്യത ഭയന്ന് ഒരു വിഭാഗം ചെയ്യുന്ന പ്രവര്‍ത്തിയാണ് ഇതെന്നും അണിയറക്കാര്‍ ആരോപിക്കുന്നു.
ഇത്തവണത്തെ ഓണം റിലീസുകളില്‍ ആദ്യമായി എത്തിയ കിംഗ് ഓഫ് കൊത്തയുടെ സംവിധാനം അഭിലാഷ് ജോഷി ആണ്. ജോഷിയുടെ മകന്‍ അഭിലാഷിന്‍റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. അഡ്വാന്‍സ് ബുക്കിംഗിലൂടെ കേരളത്തില്‍ നിന്ന് മാത്രം 3 കോടിയിലധികവും ആഗോള തലത്തില്‍ ആറ് കോടിയില്‍ അധികവുമാണ് ചിത്രം നേടിയത്. 50 ല്‍ പരം രാജ്യങ്ങളിലായി 2500 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ ആകെ 502 സ്ക്രീനുകളുമുണ്ട്. രാവിലെ 7 മണി മുതലായിരുന്നു കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍.
ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദുൽഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറയ്ക്കല്‍, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം നിമീഷ് രവി, ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം രാജശേഖർ, തിരക്കഥ അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, എഡിറ്റർ ശ്യാം ശശിധരൻ, കൊറിയോഗ്രഫി ഷെറീഫ്, വി എഫ് എക്സ് എഗ്ഗ് വൈറ്റ്, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മ്യൂസിക് സോണി മ്യൂസിക്, പി ആർ ഒ പ്രതീഷ് ശേഖർ.
ALSO READ : സ്ക്രീന്‍ നിറയുന്ന മാസ് ദുല്‍ഖര്‍; 'കിംഗ് ഓഫ് കൊത്ത' റിവ്യൂ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക