എല്ലാവരും കാണില്ലെന്ന് നിര്‍മ്മാതാക്കള്‍ തന്നെ പറഞ്ഞ ചിത്രം ഒടുവില്‍ ഒടിടിയിലേക്ക്; റിലീസ് തീയതിയായി

ബോക്സോഫീസിൽ വിജയം നേടിയ ആക്ഷൻ ത്രില്ലർ ചിത്രം കില്‍ ഇപ്പോൾ ഒടിടിയിലും എത്തുകയാണ്. സെപ്റ്റംബർ 6 ന് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. വിദേശത്ത് ഇതിനകം ഒടിടിയിൽ रिलीസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

Kill OTT Release When and Where To Watch Lakshay and Raghav Juyals hit Film vvk

മുംബൈ: ലക്ഷ്യ നായകനായ ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കില്‍. അപ്രതീക്ഷിത വിജയമാണ് ഈ ചിത്രം ബോക്സോഫീസില്‍ നേടുന്നത്. രാജ്യമൊട്ടെകെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രത്തിലെ വയലന്‍സ് ആക്ഷന്‍ രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കളക്ഷന്‍ കണക്കുക്കള്‍ എന്നതിനപ്പുറം മികച്ച റിവ്യൂവാണ് ചിത്രം നേടുന്നത്. ഒടിടിയിലേക്കും കില്‍ പ്രദര്‍ശനത്തിന് വരുന്ന വാര്‍ത്തകളാണ് പുതുതായി ചര്‍ച്ചയാകുന്നത്.  കില്‍ ആഗോളതലത്തില്‍ ഏകദേശം 75 കോടിക്ക് അടുത്ത് നേടിയിരുന്നു. 

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചിത്രമാണ് കില്‍. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നടത്തിയ ചിത്രത്തില്‍ ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദാണ്. സംഗീതം വിക്രം മാൻട്രൂസ് നിര്‍വഹിച്ച ചിത്രത്തില്‍ തന്യ, രാഘവ്, അഭിഷേക് ചൌഹാൻ തുടങ്ങിയവര്‍ക്ക് പുറമേ ആശിഷ് വിദ്യാര്‍ത്ഥി ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

കില്‍ ഇപ്പോള്‍ ഒടിടിയിലും എത്തുകയാണ്. വരുന്ന സെപ്തംബര്‍ 6നാണ് ചിത്രം ഓണ്‍ലൈന്‍ സ്ട്രീമിംഗിന് എത്തുന്നത്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തുക. അതേ സമയം ഇന്ത്യയ്ക്ക് മുന്‍പേ ചിത്രം വിദേശത്ത് ഒടിടിയില്‍ ലഭ്യമായിരുന്നു. 

മൂന്നാം ആഴ്‌ചയിൽ തന്നെ ഒടിടിയില്‍ എത്തിയ പടം  എന്നാല്‍ വിദേശത്തുള്ള ചലച്ചിത്ര പ്രേമികള്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്. യുഎസിലെയും യുകെയിലെയും പ്രേക്ഷകർക്ക് കില്‍ കാണാം. ഇതിനായി ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നതിന് കാഴ്ചക്കാർ 24.99 ഡോളര്‍ നല്‍കണമായിരുന്നു. കൂടാതെ, ആപ്പിൾ ടിവിയിൽ വീഡിയോ ഓൺ ഡിമാൻഡ് വഴിയും കില്‍ ലഭ്യമായിരുന്നു. 

ഇന്ത്യൻ ഒടിടി കാഴ്ചക്കാർക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കിൽ ആസ്വദിക്കാൻ വരും മാസത്തില്‍ കഴിയും എന്നതാണ് പുതിയ വാര്‍ത്ത. കില്‍ 'ജോണ്‍വിക്ക്' ചിത്രങ്ങള്‍ ഒരുക്കിയ പ്രൊഡക്ഷന്‍ ഹൗസ് ഹോളിവുഡില്‍ എടുത്തേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. 

അമ്മയുടെ ആസ്ഥാന മന്ദിരം ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്കിട്ട് വിരുതന്മാര്‍: വിലയാണ് ഞെട്ടിക്കുന്നത് !

'വാഴ'യിലെ പിള്ളേരും ദേവ് മോഹനും ഒന്നിക്കുന്ന 'പരാക്രമം' സിനിമയിലെ ആദ്യ ഗാനം
 

Latest Videos
Follow Us:
Download App:
  • android
  • ios