തിയറ്ററുകളെ വിസ്‍മയിപ്പിച്ച 'വിക്രാന്ത് റോണ' ഒടിടിയിലേക്ക്, തിയ്യതി പ്രഖ്യാപിച്ചു

കിച്ച സുദീപിന്റെ ഹിറ്റ് ചിത്രം ഒടിടി റിലീസിന്.

Kichcha Sudeep starrer film Vikrant Rona gets ott release date

കിച്ച സുദീപ് നായകനായ 'വിക്രാന്ത് റോണ' അടുത്തിടെയാണ് പുറത്തായത്. അനൂപ് ഭണ്ഡാരി ആണ് ചിത്രം സംവിധാനം ചെയ്‍തത്. വൻ പ്രതികരണമാണ് ചിത്രം തിയറ്ററുകളില്‍ നേടിയത്. ഇപ്പോഴിതാ കിച്ച സുദീപിന്റെ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സീ5 ആണ് 'വിക്രാന്ത് റോണ'യുടെ ഡിജിറ്റില്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്‍തംബര്‍ രണ്ടിന് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങും.  വില്യം ഡേവിഡ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ആഷിക് കുസുഗൊള്ളി ആണ് ചിത്ര സംയോജനം നിര്‍വഹിച്ചത്.

ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ഡ്യനും ചേർന്നാണ് നിർമ്മാണം. സുദീപിന്റെ  കിച്ച ക്രിയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ. ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖറിന്റെ വേഫെയറര്‍ ഫിലിംസാണ്.

ജൂലൈ 28ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച വേള്‍ഡ്‍വൈഡ് റിലീസ് ആണ് ലഭിച്ചത്. കാന്‍വാസിന്‍റെ വലിപ്പം കൊണ്ട് വലിയ പ്രീ- റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 13.50 കോടിയായിരുന്നു. നാല് ദിന വാരാന്ത്യത്തിലെ ആകെ കളക്ഷന്‍ 40 കോടിയോളം ആയിരുന്നു. ലോകമെമ്പാടും 6000 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 95 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചത്. ഇരുന്നൂറ് കോടിയിലധികം ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുമാരുടെ കണക്കുകൂട്ടല്‍. 'ഇൻസ്‍പെക്ടര്‍ റോണ' എന്ന കഥാപാത്രമായിട്ടാണ് സുദീപ് ചിത്രത്തില്‍ അഭിനയിച്ചത്. നിരുപ് ഭണ്ഡാരി, നീത അശോക്, ജാക്വിലിൻ ഫെര്‍ണാണ്ടസ്, രവിശങ്കര്‍ ഗൗഡ, മധുസുദൻ റാവു, വി പ്രിയ, വാസുകി വൈഭവ്, വിശ്വനാഥ്, ചിത്രകല ബിരദര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചു.

Read More : ദൃശ്യപ്പൊലിമയില്‍ 'ബ്രഹ്‍മാസ്‍ത്ര', വീഡിയോ ഗാനം പുറത്തുവിട്ടു

Latest Videos
Follow Us:
Download App:
  • android
  • ios