പ്രിയങ്കയില്ല ‘ഡോൺ 3’യില്‍ പുതിയ നായിക; സര്‍പ്രൈസ് പ്രഖ്യാപനം വന്നു

ഇപ്പോള്‍ സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് രണ്‍വീര്‍. അത് കഴിഞ്ഞ ശേഷം മാര്‍ച്ച് മാസത്തോടെ ഡോണ്‍ 3 ആരംഭിക്കും എന്നാണ് വിവരം. 

Kiara Advani in Don 3 to star opposite Ranveer Singh vvk

മുംബൈ:  ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ‘ഡോൺ 3’യിലെ  കിയാര അദ്വാനി നായികയായി എത്തും. എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ഫർഹാൻ തന്നെയാണ് കിയാര അദ്വാനിയെ ചിത്രത്തിലെ നായികയായി പ്രഖ്യാപിച്ചത്. ആക്ഷന്‍ വേഷത്തിലായിരിക്കും കിയാര എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 

ഡോണ്‍ യൂണിവേഴ്സിലേക്ക് സ്വാഗതം കിയാര അദ്വാനി എന്നാണ് ഫർഹാൻ അക്തർ  എക്സ് പോസ്റ്റില്‍ പറയുന്നത്. ഐക്കോണിക്കായ ഡോണ്‍ യൂണിവേഴ്സിന്‍റെ ഭാഗമാകുന്നതില്‍ താന്‍ വളരെ ആകാംക്ഷയിലാണെന്നും. ഗംഭീരമായ ഒരു ടീമാണ് ഇതെന്നും നിങ്ങളുടെ പിന്തുണയും സ്നേഹവും വേണമെന്നും കിയാര അദ്വാനിയും എക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അതേ സമയം ഫർഹാൻ അക്തർ  സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഡോണ്‍ സിനിമയില്‍ രണ്‍വീര്‍ സിംഗാണ് ഡോണായി എത്തുന്നത്. നേരത്തെ രണ്ട് ഭാഗങ്ങളിലും ഡോണ്‍ എന്ന വേഷം ചെയ്ത ഷാരൂഖ് ഖാന്‍ പുതിയ ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. തുടര്‍ന്നാണ് ചിത്രം രണ്‍വീറിലേക്ക് എത്തിയത്. ചിത്രത്തിന്‍റെ പ്രഖ്യാപനം കഴിഞ്ഞ നവംബര്‍ മാസത്തിലാണ് നടന്നത്. 

ഇപ്പോള്‍ സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് രണ്‍വീര്‍. അത് കഴിഞ്ഞ ശേഷം മാര്‍ച്ച് മാസത്തോടെ ഡോണ്‍ 3 ആരംഭിക്കും എന്നാണ് വിവരം. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യ പകുതിയിലോ ചിത്രം എത്തും. എക്സല്‍ എന്‍റര്‍ടെയ്മെന്‍റാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

അമിതാഭ് ബച്ചൻ നായകനായ ഡോണ്‍ സിനിമ 1978ലാണ് പ്രദര്‍ശനത്തിനെത്തി. ഡോണ്‍ 2 ഫറാൻ അക്തറിന്റെ സംവിധാനത്തില്‍ 2006ലും പ്രദര്‍ശനത്തിന് എത്തി. ഡോണാകാൻ ഷാരൂഖ് വീണ്ടും എത്താത്തതില്‍ താരത്തിന്റെ ആരാധകര്‍ നിരാശരായിരുന്നു.  ആരെയും മാറ്റിനിര്‍ത്താൻ കഴിയുന്ന അവസ്ഥയിലല്ല താൻ എന്ന് ഫറാൻ അക്തര്‍ വിശദീകരിക്കുന്നു. 

വര്‍ഷങ്ങളായി ഞങ്ങള്‍ ചര്‍ച്ച ചെയ്‍തതാണ്. കഥയില്‍ ഒരു മാറ്റമുണ്ടാക്കാൻ തീരുമാനിച്ചു. പക്ഷേ പൊതു അഭിപ്രായത്തിലെത്താൻ കഴിയാത്തതിനാല്‍ താനും നടൻ ഷാരൂഖ് ഖാനും അത് നല്ലതിനാണെന്ന് കരുതി പിരിയുകയായിരുന്നുവെന്നും ഫറാൻ അക്തര്‍ വ്യക്തമാക്കുന്നു.

ഷാരൂഖ് ഖാൻ നായകനായി വേഷമിട്ട ചിത്രം ഡോണ്‍: ദ ചേസ് ബിഗിൻസ് എഗെയ്‍ൻ എന്ന പേരിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. ഷാരൂഖ് ഖാന്റെ ഡോണ്‍ 100 കോടി ക്ലബില്‍ ഇടം നേടുകയും ചെയ്‍തിരുന്നു. ഇരട്ട വേഷത്തിലായിരുന്നു ഷാരൂഖ് ഡോണില്‍. പ്രിയങ്ക ചോപ്ര ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായും എത്തി.

അര്‍ജുൻ രാംപാല്‍, ഇഷ, രാജേഷ് ഖട്ടര്‍, ബൊമൻ ഇറാനി, ഓം പുരി, കരീന കപൂര്‍, പവൻ മല്‍ഹോത്ര, ചങ്കി പാണ്ഡേ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഡോണിലുണ്ടായിരുന്നു. ജാവേൻ അക്തറും ഫറാൻ അക്തറുമാണ് തിരക്കഥ എഴുതിയത്. ഛയാഗ്രഹണം കെ യു മോഹനനാണ്. ശങ്കര്‍- ഈശൻ- ലോയ്‍യാണ് സംഗീതം.

47 കാരനായ നടന്‍ സഹീല്‍ ഖാന്‍ വിവാഹിതനായി വധുവിന് 21; ആശംസയും, ട്രോളുമായി സോഷ്യല്‍ മീഡിയ.!

വിജയ് ദേവരകൊണ്ട കമന്‍റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ല': പെണ്‍കുട്ടികളുടെ പോസ്റ്റിന് മാസ് മറുപടി നല്‍കി താരം

Latest Videos
Follow Us:
Download App:
  • android
  • ios